എളേറ്റിൽ:ഇടത് പക്ഷ സർക്കാർ പഞ്ചായത്തുകളോട് കാണിക്കുന്ന അവഗണനക്കെതിരെ യു.ഡി.എഫ് കിഴക്കോത്ത് പഞ്ചായത്ത് കമ്മിറ്റി നടത്തുന്ന രാപ്പകൽ സമരം ഏപ്രിൽ 4 ന് വെള്ളിയാഴ്ച വൈകുന്നേരം 4 മണി മുതൽ കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിൽ നടത്താൻ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി തീരുമാനിച്ചു.ജില്ലാ ലീഗ് പ്രസിഡണ്ട് എം എ റസാഖ് മാസ്റ്റർ സമരം ഉദ്ഘാടനം ചെയ്യും.
ചെയർമാൻ കെ.കെ.ജബ്ബാർ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗം മണ്ഡലം മുസ്ലിം ലീഗ് വൈ. പ്രസിഡണ്ട് എൻ.സി ഉസ്സയിൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എം എ ഗഫൂർ മാസ്റ്റർ, വി.കെ കുഞ്ഞായിൻകുട്ടി മാസ്റ്റർ, സി.കെ സാജിദത്ത്, വി.കെ അബ്ദുറഹിമാൻ .വഹീദ കയ്യലശ്ശേരി. പ്രിയങ്ക കരുഞ്ഞിയിൽ, ശ്രീധരൻ കെ ,കെ.ടി ശറഫലി, ടി.ടി ഭാസ്കരൻ ,കെ .പി അശോകൻ, പി.ടി ഗോപാലൻ, വി.കെ രാജൻ നായർ എന്നിവർ സംസാരിച്ചു.
Tags:
ELETTIL NEWS