കുട്ടമ്പൂർ:Mec-7 കുട്ടമ്പൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിപുലമായ രീതിയിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ക്ലബ്ബിലെ അൻപതോളം അംഗങ്ങൾ പങ്കെടുത്തു. കാലാവസ്ഥയും, റമളാനും തീർത്ത ഇടവേളയിൽ വിവിധ തലങ്ങളിലെ അംഗങ്ങൾ തമ്മിലുള്ള പുന:സമാഗമനത്തിനും ഇഫ്താർ സംഗമം വേദിയായി.
പാലങ്ങാട് എ എം എൽ പി സ്കൂളിൽ വെച്ച് നടന്ന ഇഫ്താറിൽ മേഖലാ കോഡിനേറ്റർ നിയാസ് എകരൂല്‍, ഏരിയ കോഡിനേറ്റർമാരായ ഷംസീർ പാലങ്ങാട്, ബഷീർ പൂനൂർ എന്നിവരുടെ സാന്നിധ്യം പരിപാടിക്ക് തിളക്കമേകി.
യൂണിറ്റ് പ്രസിഡണ്ട് ഒ കെ ലോഹിതാക്ഷൻ, സെക്രട്ടറി ബഷീർ മണ്ടയാട്ട്, ട്രെയിനർമാരായ സത്യനാഥൻ, അബ്ദുള്ള മാസ്റ്റർ, ഇഖ്ബാൽ മാസ്റ്റർ, സുലൈമാൻ മാസ്റ്റർ, ഹുസൈൻ കുട്ടി കേയക്കണ്ടി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
റമളാനിന് ശേഷം പൂർവ്വാധികം ശക്തിയോടെ പ്രഭാത വ്യായാമ പരിശീലന പരിപാടി പുനരാരംഭിക്കും എന്ന പ്രതീക്ഷ പങ്കുവെച്ചുകൊണ്ടാണ് ഇഫ്താറിന് പങ്കെടുത്തിട്ടുള്ള Mec-7 യൂണിറ്റ് അംഗങ്ങൾ പിരിഞ്ഞത്.
Tags:
NANMINDA