Trending

പോക്സോ കേസ് പ്രതിയെ കോടഞ്ചേരിയിൽ നിന്നും പിടികൂടി

കോടഞ്ചേരി:മൂന്നര വയസ്സ് പ്രായമുള്ള ബാലികയെ ലൈംഗികമായി പീഡിപ്പിച്ച അശ്വിനെ (തമ്പുരു 31) രണ്ട് ദിവസത്തെ നിരന്തരമായ ശ്രമത്തിനൊടുവിൽ കോടഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലെ കുപ്പായക്കോട് കൈപ്പുറം എന്ന സ്ഥലത്ത് വെച്ചാണ് ബാലുശ്ശേരി പോലീസ് ഇൻസ്പക്ടർ ദിനേശ് ടി.പിയും സംഘവും കസ്റ്റഡിയിലെടുത്തത്.

ബാലുശ്ശേരി അറപ്പീടിക സ്വദേശിയായ  പ്രതി സംഭവത്തിന് ശേഷം വയനാട്, കോടഞ്ചേരി എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.പോലീസ് ഇൻസ്പെക്ടറെ കൂടാതെ ബാലുശ്ശേരി പോലീസ് സ്റ്റേഷനിലെ എസ്ഐമാരായ  സത്യജിത്ത്,മുഹമ്മദ് പുതുശ്ശേരി, എസ് സി പി ഒ ഗോകുൽ രാജ്, സി പി ഒ സുജേഷ് എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

മുൻപ് പോലീസ് സ്റ്റേഷനിലെ ജീപ്പ് അടിച്ചു തകർത്തതുൾപ്പടെ മറ്റു പല കേസ്സുകളിലും ഉൾപ്പെട്ടയാളാണ് അശ്വിൻ.
Previous Post Next Post
3/TECH/col-right