താമരശ്ശേരി: ഈങ്ങാപ്പുഴ കക്കാട് ഭാര്യയെ കുത്തിയത് മൂന്നു വയസ്സുകാരിയായ മകളുടെ കൺമുന്നിലിട്ട്.വീടിൻ്റെ അകത്തു കയറിയ യാസിർ അവിടെ വെച്ച് ഭാര്യ ഷിബിലയുടെ കഴുത്തിന് കത്തി കൊണ്ട് കുത്തിയ ശേഷം പുറത്തേക്ക് വലിച്ചുകൊണ്ട് വന്ന് അവിടെ വെച്ച് ശരീരത്തിൽ കയറിയിരുന്നു വീണ്ടും ഇഞ്ചിഞ്ചായി കുത്തുകയായിരുന്നു, ഇത് തടയാൻ ശ്രമിച്ചപ്പോഴാണ് ഷിബിലയുടെ പിതാവ് അബ്ദുറഹ്മാനും, മാതാവ് ഹസീനക്കും കുത്തേറ്റത്.
ബഹളം കേട്ട് അയൽക്കാർ ഓടിയെത്തിയപ്പോൾ കാറിൽ കയറി രക്ഷപ്പെട്ട യാസിർ പല വഴികളിലൂടെയും കറങ്ങി ഒടുക്കം മെഡിക്കൽ കോളേജ് ക്വാഷാലിറ്റിക്ക് സമീപം കാർ നിർത്തി അകത്ത് ഉറങ്ങാൻ ശ്രമിക്കുമ്പോൾ നാട്ടുകാർ കണ്ടെത്തി പോലീസിനെ അറിയിക്കുകയായിരുന്നു. ഉടനെ മെഡിക്കൽ കോളേജ് പോലീസ് എത്തി പിടികൂടി സ്റ്റേഷനിൽ എത്തിക്കുകയും പിന്നീട് താമരശ്ശേരി പോലീസിന് കൈമാറുകയും ചെയ്തു.
അതേ സമയം ആക്രമിക്കുന്ന സമയത്ത് പ്രതി യാസിർ ലഹരി ഉപയോഗിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
ഈങ്ങാപ്പുഴ കക്കാട് ഷിബിലയുടെ മയ്യിത്ത് പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് ഉച്ചക്ക് 1.30 ന് കക്കാട് കരികുളം ഇർഷാദ് സിബിയാൻ മദ്രസ ഹാളിൽ പൊതുദർശനത്തിന് വെക്കും.ശേഷം 2 മണിക്ക് മയ്യിത്ത് നിസ്കാരം നടക്കും.
Tags:
THAMARASSERY