എളേറ്റിൽ:ലഹരിക്കെതിരെ പ്രവർത്തനം ശക്തിപ്പെടുത്താൻ വിവിധ മത രാഷ്ട്രീയ സാംസ്കാരിക നേതാക്കളുടെയും ക്ലബ് ഭാരവാഹികളുടെയും യുവജന സംഘടന നേതാക്കളുടെയും പോലീസ് എക്സൈസ് ഉദ്ദ്യോഗസ്ഥരുടെയും സംയുക്ത യോഗം കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് ഹാളിൽ ചേർന്നു. യോഗത്തിൽ വിവിധ കർമ്മ പദ്ധതികൾ രൂപീകരിച്ചു.
ബഹുജന പങ്കാളിത്തതോടെ ബോധവത്കരണം ശക്തിപെടുത്താനും, മാർച്ച് 30 നകം വാർഡ് തല ജാഗ്രത സമിതി രൂപീകരിക്കാനും,ആരാധനാലയ കമ്മറ്റി ഭാരവാഹികളുടെ യോഗം നടത്താനും, ആരാധനാലയം കേന്ദ്രീകരിച്ച് ബോധവത്കരണം നടത്താനും, കുടുംബശ്രീ ഭാരവാഹികളുടെ ശിൽപശാലയും, അയൽ കൂട്ടങ്ങളുടെ നേതൃത്വത്തിൽ ജാഗ്രത സദസ്സ്, വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ജാഗ്രത സമിതി രൂപീകരിക്കാനും യോഗത്തിൽ തീരുമാനിച്ചു.
യോഗം പഞ്ചായത്ത് പ്രസിഡണ്ട് സി.കെ സാജിദത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് വി.കെ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ ജസ്ന അസ്സയിൻ, സ്ഥിരം സമിതി അധ്യക്ഷരായ മംഗലങ്ങാട് മുഹമ്മദ്, വഹീദ കയ്യലശേരി, എക്സൈസ് ഇൻസ്പെക്ടർ പ്രദീഷ് , മെമ്പർമാരായ കെ കെ ജബാർ , കെ അബ്ദുൽ മജീദ്, മുഹമ്മദലി, പ്രിയങ്ക,നസീമ ജമാലുദീൻ, ഇന്ദു സനിത്ത്, എം എ ഗഫൂർ മാസ്റ്റർ, വഹാബ് മണ്ണിൽ കടവ്, സെക്രട്ടറി അൻസു എന്നിവർ സംസാരിച്ചു.
Tags:
ELETTIL NEWS