Trending

കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിൽ ഫുൾജാർ സോഡയടക്കമുള്ള ഭക്ഷ്യ വസ്തുക്കളുടെ വിൽപ്പനക്ക് വിലക്ക്.

കിഴക്കോത്ത്: കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിൽ രാത്രികാലങ്ങളിൽ വിൽപ്പന നടത്തുന്ന ഫുൾ ജാർ സോഡ, കുലുക്കി സർബത്ത്, അനുവദീനമായതിലും കൂടുതൽ പ്രിസർവേറ്റീവ് ചേർത്ത ഉപ്പിലിട്ട സാധനങ്ങൾ വിൽക്കുന്നത് പഞ്ചായത്ത് നിരോധനം ഏർപ്പെടുത്തി. ഹെൽത്ത് കാർഡും കുടിവെള്ളം പരിശോധിച്ച സർട്ടിഫിക്കറ്റും എല്ലാ സ്ഥാപനങ്ങളിലും ' ഉണ്ടായിരിക്കേണ്ടതാണ്. സർട്ടിഫിക്കറ്റുകൾ കടകളിൽ പ്രദർശിപ്പിക്കേണ്ടതുമാണ്. 

സ്ഥാപനങ്ങളിൽ നിന്ന് മലിനജലം പൊതു സ്ഥലത്തേക്കോ, ഓവുചാലിലേക്കോ ഒഴുക്കുന്ന സ്ഥാപനങ്ങളുടെ പേരിൽ നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതായിരിക്കും. കല്യാണം, ഇഫ്താർ വിരുന്ന് തുടങ്ങിയ പരിപാടികളിൽ നിരോധിത പ്ലാസ്റ്റിക് വസ്തുക്കളായ പേപ്പർപ്ലേറ്റുകൾ , പേപ്പർ ഗ്ലാസുകൾ , എന്നിവ പൂർണ്ണമായും ഒഴിവാക്കണം.നോമ്പുതുറയ്ക്ക് തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിച്ച് പാനീയങ്ങൾ തയ്യാറാക്കണം. 

ഹരിത പ്രോട്ടോകോൾ പാലിച്ച് പഞ്ചായത്തുമായി സഹകരിക്കണമെന്നും, മഞ്ഞപ്പിത്തം പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്തതിനാൽ പരിശോധനയും നടപടികളും കർശനമാക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി. കെ.സാജിദത്തും. സെക്രട്ടറി അനസു. ഒ. എയും , ഹെൽത്ത് ഇൻസ്പെക്ടർ ബിജു ബാലുശ്ശേരിയും അറിയിച്ചു.
Previous Post Next Post
3/TECH/col-right