ഈ മാസം ഫിൻലാൻഡ് - ഹെൽസിൻകിയിൽ നടക്കുന്ന 4 ആഴ്ച ദൈർഘ്യമുള്ള അന്റ്ലർ ആക്സിലറേറ്റർ പ്രോഗ്രാമിലേക്ക് കേരളത്തിൽ നിന്ന് ആദ്യമായി കോഴിക്കോട് ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് ആയ മെന്റിക (Mentika) യും, സ്ഥാപകനായ എളേറ്റിൽ വട്ടോളി സ്വദേശിയായ ഫാസിൽ കാരാട്ടും തിരഞ്ഞെടുക്കപ്പെട്ടു.
ആഗോളതലത്തിൽ ആയിരക്കണക്കിന് അപേക്ഷകളിൽ നിന്ന് തെരഞ്ഞെടുത്ത 20 സ്റ്റാർട്ടപ്പുകളിൽ മെന്റിക ഇടംപിടിച്ചതിലൂടെ കേരളത്തിന്റെ സ്റ്റാർട്ടപ്പ് മേഖലയ്ക്ക് വലിയൊരു അന്താരാഷ്ട്ര അംഗീകാരം ലഭിച്ചിരിക്കുന്നത് .
മുന്‍ ഓയോ ഉദ്യോഗസ്ഥനും, ഫിൻലാൻഡ് ആസ്ഥാനമായിട്ടുള്ള നിരവധി സ്റ്റാർട്ടപ്പുകളുടെ മെന്റർ പാനൽ അംഗവുമായ ഫാസിൽ കാരാട്ട് , ഫിൻലാൻഡ് ആസ്ഥാനമായ D2C സ്റ്റാർട്ടപ്പായ ഡിറ്റ്കോളിന്റെ സ്ഥാപക ടീം അംഗവും കൂടിയുമാണ്.തുടർച്ചയായ 3 സ്റ്റാർട്ടപ്പുകളുടെ പരാജയങ്ങൾക്ക് ശേഷം ഇത്തരമൊരു അന്താരാഷ്ട്ര പ്രോഗ്രാമിലേക്ക് ക്ഷണം ലഭിച്ചതിനെ വലിയൊരു നേട്ടമായിട്ടാണ് ഫാസിൽ കാണുന്നത്.
ഫാസിൽ കാരാട്ടിന്റെ കൂടെ അക്മൽ, അർജുൻ (NIT കോഴിക്കോട് ), ഡോ. ഷഫീഖ് കാരാട്ട് (UK), ഡോ. മുഹമ്മദ് എന്നിവരും മെന്റികയുടെ സഹസ്ഥാപകരാണ്.
നിരവധി നിക്ഷേപകർ മെന്റികയുമായി നേരത്തെ തന്നെ ബന്ധം പുലർത്തിയിട്ടുണ്ട്.കൂടുതൽ വൻതോതിലുള്ള നിക്ഷേപം നേടാൻ അന്റ്ലർ പ്രോഗ്രാം മെന്റികക്ക് വലിയൊരു വാതിലാകും.മെന്റികയുടെ ഈ നേട്ടം കേരളത്തിനും ഇന്ത്യൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിനും അഭിമാന നിമിഷമാണ്.