നരിക്കുനി : നെടിയനാട് ബദ്‌രിയ്യ സുന്നി സെൻ്ററിൻ്റെ വാർഷിക സമ്മേളനം 'ഗ്രാറ്റോണിയത്തിൻ്റെ' സ്വാഗത സംഘ രൂപീകരണ കൺവെൻഷൻ നാളെ മഗ്‌രിബ് നിസ്കാരാനന്തരം അത്തിക്കോട് ക്യാമ്പസിൽ വെച്ച് നടക്കും. 2025 മെയ് 2,3,4 തിയ്യതികളിൽ നാം നമ്മൾ നമ്മളൊന്ന് എന്ന പ്രമേയത്തിൽ നടക്കുന്ന വിപുലമായ സമ്മേളത്തിൻ്റെ പദ്ധതി അവതരണവും ആലോചനകളും പരിപാടിയിൽ നടക്കും.
ഡോ.സയ്യിദ് അബ്ദു സബൂർ ബാഹസൻ , സി മുഹമ്മദ് ഫൈസി, ടി കെ അബ്ദുറഹിമാൻ ബാഖവി, വാരാംമ്പറ്റ മുഹ്‌യിദ്ദീൻ മുസ്‌ലിയാർ ,പി വി അഹമ്മദ് കബീർ മാസ്റ്റർ എളേറ്റിൽ , ടി എ മുഹമ്മദ് അഹ്സനി , സയ്യിദ് പി ജി എ തങ്ങൾ മദനി , സയ്യിദ് ശിഹാബുദ്ധീൻ ലത്തീഫി കളരാന്തിരി, സി അബ്ദു ലത്തീഫ് ഫൈസി പന്നൂർ , നിയാസ് എളേറ്റിൽ , പി പി എം ബഷീർ പുല്ലാളൂർ, നിസാർ സഖാഫി നടുവല്ലൂർ, അബ്ദുറഹ്മാൻ ഹാജി പാലത്ത്, ഷഹനാസ് ചേളന്നൂർ, ഫസൽ സഖാഫി നരിക്കുനി, കെ മുഹമ്മദ് ഹാജി, കെ ബീരാൻ കോയ മാസ്റ്റർ , റഖീബ് അഹ്സനി തുടങ്ങി പ്രമുഖ സാദാത്തുകൾ,പണ്ഡിതന്മാർ,നേതാക്കൾ,പൗരപ്രമുഖർ തുടങ്ങിയവർ സംബന്ധിക്കും.
Tags:
NARIKKUNI