Trending

അമിത ലോഡുമായെത്തിയ ലോറി കാരണം അപകടം:ഇലക്ട്രിക് പോസ്റ്റ്‌ ഒടിഞ്ഞു വീണു.

എളേറ്റിൽ: എളേറ്റിൽ വട്ടോളി - പാലങ്ങാട് റോഡിൽ അമിത ലോഡുമായെത്തിയ ലോറി കാരണം അപകടമുണ്ടായി. ലോറിയിൽ ഉയരത്തിൽ കയറ്റിയ ലോഡ് ഇലക്ട്രിക് കേബിളുകളിൽ കുടുങ്ങി വലിഞ്ഞു ഇലക്ട്രിക് പോസ്റ്റ്‌ അതേ ലോറിക്ക് മുകളിലേക്കു ഒടിഞ്ഞു വീണു.


എളേറ്റിൽ വട്ടോളി - പാലങ്ങാട് റോഡിലെ പുറമ്പാളി വളവിൽ ആണ് അപകടം ഉണ്ടായത്. അപകടം കാരണം റോഡിൽ ഇലക്ട്രിക് ലൈനുകൾ വീണതിനാൽ ഇരുവശങ്ങളിലേക്കുമുള്ള ഗതാഗതം തടസ്സപ്പെട്ടു.11 KV ലൈനടക്കം പൊട്ടിയതിനാൽ വൈദ്യുതി വിതരണം രാത്രിയോടെ മാത്രമേ പുനസ്ഥാപിക്കാൻ ആകൂവെന്ന് കെ. എസ്. ഇ. ബി അറിയിച്ചു.

നേരത്തെയും പല തവണ അമിത ലോഡ് കയറ്റി വരുന്ന ലോറി കാരണം അപകടം ഉണ്ടായിട്ടുണ്ട്. പല അകടങ്ങളിലും മറ്റു വാഹനങ്ങളിലുള്ളവർ തലനാരിഴക്ക് രക്ഷപ്പെടലാണ്.

Previous Post Next Post
3/TECH/col-right