Trending

സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥിനി മരണപ്പെട്ടു.

ന്മണ്ട:സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കരിയാത്തൻകാവ് ചപ്പങ്ങളുകണ്ടി ഷമീറിന്റെ (ലാബ് അസിസ്റ്റന്റ് നന്മണ്ട HSS) മകൾ നജാ ഫാത്തിമ (17) മരണപ്പെട്ടു. ശിവപുരം ഗവൺമെന്റ് HSS  +1 വിദ്യാർത്ഥിനിയായിരുന്നു.


ഇന്നലെ (ചൊവ്വ) രാവിലെ സഹോദരനുമൊത്ത്  സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ പിക്കപ്പുമായി കൂട്ടിയിടിച്ച് ആയിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ നജ ഫാത്തിമ കോഴിക്കോട് ആശുപത്രിയിൽ  തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. പിൻസീറ്റിലിരുന്ന സഹോദരൻ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

Previous Post Next Post
3/TECH/col-right