Trending

ഓണ്‍ലൈന്‍ മീഡിയാ റിപ്പോര്‍ട്ടേഴ്സ് അസ്സോസിയേഷന്‍ (OMAK) ഐ.ഡി കാര്‍ഡ് വിതരണം ചെയ്തു.

നീലഗിരി: ഓണ്‍ലൈന്‍ മീഡിയാ റിപ്പോര്‍ട്ടേഴ്സ് അസ്സോസിയേഷനും (OMAK) മീഡിയാ വിങ്സും സംയുക്തമായി നടത്തിയ മിസ്റ്റി ലൈറ്റ്സിന്‍റെ ആഭിമുഖ്യത്തിൽ OMAK മെമ്പര്‍മാര്‍ക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം ടി. സിദ്ദീഖ് എം.എല്‍.എ, നീലഗിരി കോള്ളേജ് ചെയര്‍മാനും ഭാരതീയാര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗവുമായ ഡോ.റാഷിദ് ഗസ്സാലി എന്നിവര്‍ ഉദ്ഘാടനം ചെയ്തു. ഒമാക് വയനാട് ജില്ലാ പ്രസിഡന്‍റ് സി.വി ഷിബു അദ്ധ്യക്ഷത വഹിച്ചു. ഒമാക് വയനാട് ജില്ലാ സെക്രട്ടറി അന്‍വര്‍ സാദിഖ് മുഖ്യപ്രഭാഷണം നടത്തി.  

വിനയാസ് ഫ്രീഡം ഫൗണ്ടേഷൻ ചെയർപേഴ്സൺ വിനയ വനിതാ മാധ്യമ പ്രവർത്തകരും,ഇൻഫ്ളുവൻസേഴ്സുമായി സംവദിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയെ ചടങ്ങിൽ ആദരിച്ചു. 

ഒമാക് സംസ്ഥാന പ്രസിഡണ്ട് ഫാസിൽ തിരുവമ്പാടി,  കോഴിക്കോട്     ജില്ലാ പ്രസിഡണ്ട് ഹബീബി , വയനാട് ജില്ലാ സെക്രട്ടറി    അൻവർ സാദിഖ്,     മീഡിയ വിംഗ് സ് സി.ഇ.ഒ സി.ഡി. സുനീഷ് തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right