കൊടുവള്ളി:കെ.എസ്.ടി.എ.കൊടുവള്ളി ഉപജില്ല അക്കാഡമി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഉപജില്ലാ തലത്തിൽ എൽ.എസ്.എസ്, യു.എസ്. എസ് മാതൃക പരീക്ഷ നടത്തി.വിവിധ സെന്ററുകളിൽ ആയി നടന്ന പരീക്ഷയിൽ 1300 കുട്ടികൾ പരീക്ഷ എഴുതി.
ഉപജില്ലാ തല ഉത്ഘാടനം ആവിലോറ എം.എം.യു.പി. സ്കൂളിൽ വച്ചു നടന്നു. കൊടുവള്ളി ബി.പി.സി. വി എം മെഹ്റാലി ഉത്ഘാടനം നിർവഹിച്ചു.കെ.എസ്.ടി.എ ഉപജില്ലാ സെക്രട്ടറി സിയാ ഉൽ റഹ്മാൻ ആർ.കെ. അധ്യക്ഷത വഹിച്ചു.
അക്കാഡമിക് കൗൺസിൽ കൺവീനർ എം.ടി.അബ്ദുസ്സലീം,ടി.പി.സലീം, ഹെഡ് മാസ്റ്റർ ഹിഫ്സുറഹ്മാൻ, ടി.ഡി. അജ്മൽ ഒ.പി എന്നിവർ സംസാരിച്ചു
Tags:
KODUVALLY