എളേറ്റിൽ: എളേറ്റിൽ വട്ടോളി സ്വദേശിക്ക് കേന്ദ്ര സർക്കാർ നോട്ടറി ആയി നിയമനം ലഭിച്ചു. എളേറ്റിൽ കരിമ്പാപ്പൊയിൽ അഡ്വ: മുഹമ്മദ് ആരിഫിനാണ് നിയമനം ലഭിച്ചത്.കോഴിക്കോട് ബാറിലെ അഭിഭാഷകനാണ്.
2023 നവംബറിൽ കേന്ദ്ര നിയമ വകുപ്പ് നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നോട്ടറി പബ്ലിക് ആയി നിയമനം നൽകിയിട്ടുള്ളത്.
2006 ൽ അഭിഭാഷകനായി എൻറോൾ ചെയ്തിന് ശേഷം കഴിഞ്ഞ 18 വർഷത്തോളമായി കോഴിക്കോട് ജില്ലാ കോടതിയിലും, കേരള ഹൈകോർട്ടിലും പ്രാക്ടീസ് ചെയ്തു വരികയാണ് അഡ്വ: ആരിഫ്.
Tags:
ELETTIL NEWS