കൂടരഞ്ഞി:പൂവാറൻതോട് ഇന്നലെ (ബുധൻ) രാത്രി 10 മണിക്ക് ഉണ്ടായ ടിപ്പർ അപകടത്തിൽ യുവതി മരിച്ചു. പൂവാറൻതോട് സ്വദേശി കൊടിഞ്ഞിപുറത്ത് ജംഷീന (22) ആണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന തിരുവമ്പാടി പെരുമാലിപ്പടി ലീന (19) ക്ക് പരിക്കേറ്റു.ഇവരുടെ കൂടെ ഉണ്ടായിരുന്ന 3 യുവാക്കൾക്കും ചെറിയ പരിക്ക് ഉണ്ട്. പരിക്കു പറ്റിയവരെ മെഡിക്കൽ കോളജിലേക്ക് മാറ്റി.
പൂവാറൻതോട് ഒറ്റപ്ലാവ് വളവിൽ ആണ് അപകടം ഉണ്ടായത് നിയന്ത്രണം വിട്ട ടിപ്പൽ താഴ്ചയിലേക്ക് മറിയുക ആയിരുന്നു. നാട്ടുകാരാണ് വാഹനത്തിൽ കുടുങ്ങി കിടന്നവരെ പുറത്ത് എത്തിച്ചത്. തിരുവമ്പാടി ആശുപത്രിയിൽ എത്തിച്ചപ്പോൾ ജംഷീന മരിച്ച നിലയിൽ ആയിരുന്നു.
Tags:
WHEELS