എളേറ്റിൽ:എളേറ്റിൽ ജി. എം.യു.പി സ്കൂളിന്റെ 125 ആം വാർഷികം വിവിധ പരിപാടികളോടെ വിപുലമായി നടത്തപ്പെട്ടു.കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. എം അഷ്റഫ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ സാജിദത്ത് അധ്യക്ഷത വഹിച്ചു വിരമിക്കുന്ന അധ്യാപകരായ ശ്രീമതി പി.സി സുബൈദ,ശ്രീ കെ.കെ സുരേഷ് കുമാർ എന്നിവർക്കുള്ള ഉപഹാര സമർപ്പണവും നടത്തി.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.എം രാധാകൃഷ്ണൻ, കിഴക്കോത്ത് പഞ്ചായത്ത് വാർഡ് മെമ്പർ റസീന ടീച്ചർ പൂക്കോട്, പി.ടി.എ പ്രസിഡണ്ട് മനോജ് ഞേളിക്കുന്നുമ്മൽ, എസ്.എം. സി ചെയർമാൻ സതീശൻ ചെറുവത്ത്, എം.പി.ടി.എ ചെയർപേഴ്സൺ ഖദീജ പാനോളി, 125 ആം വാർഷിക ആഘോഷ കമ്മിറ്റി ചെയർമാൻ എൻ. സി ഉസൈൻ മാസ്റ്റർ, എം.ടി അബ്ദു സലീം, ഇസഹാക്ക് മാസ്റ്റർ, സുബൈദ പി സി, സുരേഷ് കുമാർ കെ കെ എന്നിവർ സംസാരിച്ചു.
ചടങ്ങിൽ ഹെഡ്മാസ്റ്റർ എം. വി അനിൽകുമാർ സ്വാഗതവും, വി.സി അബ്ദുറഹ്മാൻ നന്ദിയും രേഖപ്പെടുത്തി.
Tags:
EDUCATION