കൊടുവള്ളി: നഷ്ട്ടപ്പെട്ടു പോയ ഫോൺ കണ്ടെത്തി ഉടമസ്ഥനു തിരികെ നൽകി പോലീസ്.ക്ഷീര കർഷകനായ കിഴക്കോത്ത് കത്തറമ്മൽ ചോയിമഠം വെളളിലാട്ടു പൊയിൽ അഷ്റഫിന്റെ മൊബൈൽഫോൺ ആണ് കൊടുവള്ളി പോലീസ് സൈബർ സെൽ വിഭാഗം കണ്ടെത്തി ഉടമക്ക് നൽകിയത്.
ഇത്തരത്തിൽ നഷ്ടപ്പെട്ട നിരവധി ഫോണുകൾ കണ്ടെടുത്തു കൊടുക്കാൻ സാധിച്ചതായി അധികൃതർ വ്യക്തമാക്കുന്നു.പളളികൾ, അമ്പല ങ്ങൾ,ഉൽസവ , കല്യാണ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് മൊബൈൽ ഫോൺ മോഷണം വ്യാപകമാവുന്നതായും ഇത്തരം സംഭവങ്ങളിൽ എത്രയും പെട്ടെന്ന് തന്നെ പോലീസിനെ അറിയിക്കാനും സൈബർ സെൽ വിഭാഗം പൊതു ജനത്തിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്.
പലപ്പോഴും നിസ്കാരത്തിന് എന്ന വ്യാജേന പള്ളിയിൽ കടന്നു വരുന്നവരാണ് വിലകൂടിയ വസ്ത്രങ്ങളും മറ്റും കൈക്കലാക്കിയ ശേഷം മുങ്ങുന്നത്.
Tags:
KODUVALLY