കുട്ടമ്പൂർ ദേശീയ വായനശാല &ഗ്രന്ഥാലയവും കേരള എക്സൈസ് വകുപ്പ് വിമുക്തി മിഷനും ചേർന്ന് കുട്ടമ്പൂർ ഹൈ സ്കൂളിൽ ലഹരി വിരുദ്ധ ബോധവതക്കരണ പരിപാടി സംഘടിപ്പിച്ചു.
വിമുക്തി മാനേജർ AEC ടി എം ശ്രീനിവാസന്റെ അധ്യക്ഷതയിൽ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ എം സുഗുണൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി സുരേഷ് ബാബു മുഖ്യാതിഥിയായിരുന്നു.
വാർഡ് മെമ്പർമാരായ ഷംന, പ്രബിത, കുട്ടമ്പൂർ ഹൈസ്കൂൾ എച് എം ഷജിൽ കുമാർ, പ്രിൻസിപ്പാൾ വിദ്യ കെ, ഒ പി കൃഷ്ണ ദാസ്, അജിതകുമാരി, ടി കെ രാജേന്ദ്രൻ, പി കെ അശോകൻ ഷൈജു എം വി എന്നിവർ ആശംസകൾ നേർന്നു.പ്രിവൻറ്റീവ് ഓഫീസർ സന്തോഷ് ചെറുവോട്ട് ക്ലാസ്സെടുത്തു.
കുട്ടമ്പൂർ ഹൈസ്കൂളിലെയും , ഹയർ സെക്കന്ററി സ്കൂളിലെയും എൻ സി സി, സ്കൗട്ട്, എസ് പി സി അംഗങ്ങളും ക്ലാസ്സിൽ പങ്കെടുത്തു.എം അബ്ദുൽ ഷുക്കൂർ സ്വാഗതവും, ഷിജു ഇ ടി നന്ദിയും പറഞ്ഞു.
Tags:
NANMINDA