കോഴിക്കോട്: ആയുർവേദം, ഹോമിയോ, യുനാനി,സിദ്ധ തുടങ്ങിയ എല്ലാ തരം ചികിൽസകളും മെഡിസെപ് ആനുകുല്ല്യ
ങ്ങളിൽ ഉൾപ്പെടുത്തണമെന്ന് റിട്ടയേർഡ് അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
സർക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന എല്ലാ ആശുപത്രികളെയും മെഡിസെപ് പരിധിയിൽ ഉൾപ്പെടുത്തണമെന്നും ചികിൽസാ കേന്ദ്രങ്ങൾക്ക് യഥാസമയം ഫണ്ട് അനുവദിക്കണമെന്നും യോഗം സൂചിപ്പിച്ചു.
പ്രസിഡണ്ട്കെ.കെ.എ..ജബ്ബാർ അധ്യക്ഷത വഹിച്ചു.25 ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കാൻ തീരുമാനിച്ചു.എം.പി അബ്ദുൽ ഖാദർ ,എം കെ അബ്ദുൽ മജീദ്.പി.അബ്ദുൽ ഹമീദ്, സാദിഖ് ഹസ്സൻ പ്രസംഗിച്ചു.
Tags:
KOZHIKODE