എളേറ്റിൽ:കൊടുവള്ളി നിയോജകമണ്ഡലത്തിലെ പ്രധാന റോഡുകളായ പരപ്പൻപൊയിൽ - കാരക്കുന്നത് റോഡിൻറെ പ്രവൃത്തി ഉദ്ഘാടനവും, നവീകരണ പ്രവൃത്തി പൂർത്തിയായ പന്നൂർ - നരിക്കുനി - പുന്നശ്ശേരി റോഡിൻ്റെ ഉദ്ഘാടനവും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. ഡോ.എം.കെ മുനീർ എം.എൽ.എ അധ്യക്ഷത വഹിച്ചു.


നാലു പഞ്ചായത്തുകളെയും ഒരു മുനിസിപ്പാലിറ്റിയേയും ബന്ധിപ്പിക്കുന്ന പ്രധാന പാതയായ പരപ്പൻപൊയിൽ - കാരക്കുന്നത്ത് റോഡ് പ്രവൃത്തി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു.
പരമാവധി വേഗത്തിൽ പ്രവൃത്തി പൂർത്തീകരിക്കാൻ സാധിക്കുമെന്ന് പ്രത്യാശിക്കുന്നതായി എം.എൽ.എ അധ്യക്ഷഭാഷണത്തിൽ വ്യക്തമാക്കി.
പരമാവധി വേഗത്തിൽ പ്രവൃത്തി പൂർത്തീകരിക്കാൻ സാധിക്കുമെന്ന് പ്രത്യാശിക്കുന്നതായി എം.എൽ.എ അധ്യക്ഷഭാഷണത്തിൽ വ്യക്തമാക്കി.
Tags:
ELETTIL NEWS