Trending

നഗരത്തിൽ നിരീക്ഷണം ശക്തമാക്കി ഡാൻസാഫ് സംഘം.

കോഴിക്കോട്:മയക്കുമരുന്ന് ലോബികളെ ശക്തമായി നിരീക്ഷിക്കുന്നതിൻ്റെ ഭാഗമായി ഡാൻസാഫ് സംഘം കോഴിക്കോട് നഗരത്തിൽ രാപ്പകൽ ഭേതമന്യേ പ്രവർത്തനം ശക്തമാക്കിയിരികുകയാണ്.ഇതേ തുടർന്ന് ജനുവരി മാസം ഇതുവരെയായി നാലു കൊമേഷ്യൽ ക്വാണ്ടിറ്റി കേസുകളാണ് പിടിച്ചെടുത്തത്. ഇതിൽ 700ഗ്രാം എംഡി എം എ യും 50 ഗ്രാം ഹൈബ്രിഡ് കഞ്ചാവും കൂടാതെ ഹാഷിഷ് ഓയിൽ ,എൽ എസ് ടി സ്റ്റാമ്പുകൾ എന്നിവയും ഉൾപ്പെടുന്നു. 
2024 ൽ സിറ്റി ഡാൻസാഫ് സംഘം ആകെ പിടിച്ചെടുത്തത് 123 കിലോഗ്രാം കഞ്ചാവ് 3.5 കിലോഗ്രാം എംഡി എം എ 133 ഗ്രാം ബ്രൗൺ ഷുഗർ ,863 ഗ്രാം ഹാഷിഷ് ഓയിൽ 146 എൽ എസ് ടി സ്റ്റാമ്പുകൾ, 6ഗ്രാം എക്സ്റ്റസി ടാബ്ലറ്റുകൾ 100 ഈ സിഗരറ്റുകൾ എന്നിവയാണ്. 

കോഴിക്കോട് മലപ്പുറം കണ്ണൂർ ജില്ലകളിൽ നിന്നും നിരവധി യുവാക്കൾ ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയാണ് മയക്കുമരുന്ന് വൻതോതിൽ നാട്ടിലേക്ക് എത്തിക്കുന്നത്. ഇവരെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിലും ഇവർ മുഖേന നാട്ടിലേക്ക് എത്തുന്ന രാസ ലഹരികൾ പിടിച്ചെടുക്കുന്നതിനും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ ശക്തമായ നിലപാടാണ് സ്വീകരിച്ചുവരുന്നത്. 

കോഴിക്കോട് സിറ്റി ആന്റി നർക്കോട്ടിക് വിങ്ങ് അസി കമ്മീഷണർ കെ എ ബോസിന്റെ നേതൃത്വത്തി ലാണ് ഡാൻസാഫ് സംഘം പ്രവർത്തിക്കുന്നത്. ഇവരുടെ പിടിയിൽ അക പ്പെടാതിരിക്കാൻ വേണ്ടി ഇത്തരം സംഘങ്ങൾ മയക്കുമരുന്നുകൾ കടത്തുന്നതിന് വേണ്ടി വ്യത്യസ്തമായ രീതികളാണ് സ്വീകരിച്ചു വരുന്നത്. 

പ്രധാനമായും ബാംഗ്ലൂരിൽ നിന്നാണ് നഗരത്തിലേക്ക് രാസ ലഹരികൾ വില്പനയ്ക്കായി എത്തിക്കുന്നത് സ്വകാര്യ വാഹനങ്ങൾ ആണ് ഇതിനായി ഉപയോഗിക്കുന്നത് എങ്കിൽ വാഹനത്തിൻറെ ഉള്ളിൽ സംശയം തോന്നാത്ത രീതിയിലുള്ള രഹസ്യ അറകൾ നിർമ്മിക്കുക, കാന്തം ഉപയോഗിച്ച് ലഹരിവസ്തുക്കൾ നിറച്ച ഇരുമ്പ് പെട്ടികൾ വാഹനത്തിൻറെ അടിയിൽ ഘടിപ്പിക്കുക, ഹെഡ്ലൈറ്റിന്റെ ഉള്ളിൽ നിറയ്ക്കുക, ഇലക്ട്രോണിക്സ് ഉപകരണങ്ങളായ മിക്സി, അയൺ ബോക്സ്, സ്പീക്കർ എന്നിവക്കുള്ളിലും ക്യാമറ സ്റ്റാൻഡായി ഉപയോഗിക്കുന്ന ട്രൈപോഡുകൾക്കുള്ളിൽ, ടൂത്ത്പേസ്റ്റ്, പൗഡർ ടിന്ന്, പാൽപ്പൊടി ലയ്‌സ് പോലെയുള്ള പേക്കറ്റുകൾ എന്നിവയിൽ നിറച്ച് അതിവിദഗ്ധമായി പാക്ക് ചെയ്തും കൂടാതെ ശരീരത്തിൽ തന്നെ മലദ്വാരത്തിൽ ഒളിപ്പിച്ചും കക്ഷത്തിൽ ടാപ്പ് ഉപയോഗിച്ച് ഒട്ടിച്ചു നിർത്തിയും എല്ലാമാണ് ഇപ്പോൾ ലഹരി കടത്തുകൾ പ്രധാനമായും കടത്തുന്നത്. ഇത്തരത്തിൽ ഒളിപ്പിച്ചു കടത്തുന്ന ലഹരി വസ്തുക്കൾ പിടിച്ചെടുക്കുന്നതിന് വളരെ ജാഗ്രതയും നിരീക്ഷണ പാടവവും ആവശ്യമാണെന്ന് ഡാൻസ് സബ് ഇൻസ്പെക്ടർ മനോജ് എടയെടത്ത് പറഞ്ഞു.
Previous Post Next Post
3/TECH/col-right