തിരുവനന്തപുരം:എയ്ഡഡ് സ്കൂളുളുകളോടുള്ള സർക്കാർ നയങ്ങൾക്കെതിരേ കേരള എയ്ഡഡ് ടീചേഴ്സ് കളക്ടീവിന്റെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് ധർണ സംഘടിപ്പിച്ചു. കോൺഗ്രസ് നേതാവ് കെ. മുരളീധരൻ
ഉദ്ഘാടനം ചെയ്തു. കേരള എയ്ഡഡ്
ടീച്ചേഴ്സ് അസോസിയേഷൻ നടത്തുന്ന സമരം ജീവിക്കാനുള്ള പോരാട്ടമാണെന്ന് അദ്ദേഹം പറഞ്ഞു.
ഭിന്നശേഷി നിയമനം നടന്നില്ലെന്ന കാരണം പറഞ്ഞ് 16000
ത്തോളം എയ്ഡഡ് അധ്യാപകർക്ക് നിയമനാംഗീകാരം നൽകാതെയും, നോഷണൽ എന്ന പേരിൽ അധ്യാപക തസ്തികകളെ തരം മാറ്റിയും കേരളത്തിൽ പൊതുവിദ്യാഭ്യാസ മേഖലയിൽ പ്രതിസന്ധി സൃഷ്ടിച്ച ഇടതുപക്ഷം അധ്യാപകരെയും ജീവനക്കാരെയും സമരത്തിലേക്ക് മനഃപൂർവം തള്ളിവിടുകയാണ്.കഴിഞ്ഞ ഒൻപതു വർഷമായി ഭരണമല്ല മറിച്ച് സ്വജന പക്ഷപാതവും ഖജനാവ് കൊള്ളയുമാണ് ഇവിടെ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭിന്നശേഷി നിയമനത്തിന്റെ മറവിൽ മൂന്നു വർഷത്തോളമായി ശമ്പളവും മറ്റ് ആനുകൂല്യങ്ങളും
ലഭിക്കാത്ത 16000 അധ്യാപകരു
ടെ പ്രതിനിധികൾ, ആവശ്യത്തിനു കുട്ടികൾ ഉണ്ടായിട്ടും യുഐഡി ഇൻവാലിഡ് ആയതിന്റെ പേരിൽ ജോലി നഷ്ടപ്പെട്ട അധ്യാപകർ,വർഷങ്ങളായി അധിക തസ്തികകളിൽ ജോലി ചെയ്തിട്ടും നിയമന അംഗീകാരം ലഭിക്കാത്ത അധ്യാപകർ തുടങ്ങിയവർ ധർണയിൽ പങ്കെടുത്തു.സർക്കാരിന്റെ എയ്ഡഡ് മേഖലയോടുള്ള തരംതിരിവ് പൊതുവിദ്യഭ്യാസ മേഖലയുടെ തകർച്ചയിലേക്കു നയിക്കുമെന്നു കെഎടി
സി പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
മുൻമന്ത്രി ബാബു ദിവാകരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കെഎടിഎ ജനറൽ സെക്രട്ടറി എ വി. ഇന്ദുലാൽ സ്വാഗതം പറഞ്ഞു. എം. വിൻസെന്റ് എംഎൽഎ, അഡ്വ.പി.ജി.പ്രസന്നകുമാർ, ചവറ ജയകുമാർ, കേരള എയ്ഡഡ് ടീച്ചേഴ്സ് കളക്ടീവ് പ്രസിഡന്റ് ബിൻസിൻ ഏക്കാട്ടൂർ,സെക്രട്ടറി ശ്രീഹരി കണ്ണൂർ തുടങ്ങിയവർ പ്രസംഗിച്ചു.
Tags:
KERALA