പൂനൂർ: പൂനൂർ ഗവൺമെന്റ് ഹയർ സെക്കൻ്ററി സ്കൂളിൽ സമഗ്ര ശിക്ഷ കേരള ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഭിന്നശേഷി സൗഹൃദ ശുചി മുറിയുടെ ഉദ്ഘാടനം ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ഏറാടിയിൽ നിർവഹിച്ചു.
ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ കെ കെ അബ്ദുള്ള മാസ്റ്റർ അധ്യക്ഷനായി.ജില്ലാ പഞ്ചായത്ത് അംഗം ഐ പി രാജേഷ്, സി ഷീബ, പ്രിൻസിപാൾ ഡോ. ഇ എസ് സിന്ധു, ഹെഡ്മാസ്റ്റർ പി കെ മഹേഷ്, എ വി മുഹമ്മദ് എന്നിവർ സംസാരിച്ചു.
Tags:
EDUCATION