പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു. അധ്യാപകരും വിദ്യാർത്ഥികളും സന്നദ്ധ സംഘടന അംഗങ്ങളും പങ്കെടുത്തു.പ്രിൻസിപ്പാൾ ഡോ. ഇ എസ് സിന്ധു പതാക ഉയർത്തി. ഹെഡ്മാസ്റ്റർ പി കെ മഹേഷ് റിപ്പബ്ലിക് ദിന സന്ദേശം നൽകി.
കേരള സർക്കാർ തദ്ദേശസ്വയംഭരണ വകുപ്പ് ശുചിത്വമിഷൻ സംസ്ഥാനതലത്തിൽ
ശുചിത്വം സുകൃതം മാലിന്യമുക്ത ഹരിത വിദ്യാലയം ആയി തെരഞ്ഞെടുത്ത സ്കൂളിൻ്റെ ശുചിത്വപ്രഖ്യാപനം പ്രിൻസിപ്പാൾ നിർവഹിച്ചു.
സീനിയർ അസിസ്റ്റൻ്റ് എ വി മുഹമ്മദ്, റേഞ്ചർ ലീഡർ ദീപ, വി ആർ ആദർശ്, ദേവരത് എന്നിവർ ആശംസകൾ നേർന്നു. കെ അബ്ദുസലീം സ്വാഗതവും ടി പി മുഹമ്മദ് ബഷീർ നന്ദിയും പറഞ്ഞു.
Tags:
EDUCATION