Trending

ഇമെയിൽ ക്യാമ്പെയിൻ നടത്തി.

കേരള എയ്ഡഡ് ടീച്ചേഴ്സ് കളക്റ്റീവിൻ്റെ നേതൃത്വത്തിൽ മുഖ്യ മന്ത്രിക്കി പതിനായിരം ഇമെയിൽ ക്യാമ്പെയിൻ നടത്തി . ഭിന്നശേഷി വിഷയത്തിൽ നിയമന അംഗീകാരം ലഭിക്കാതെ വർഷങ്ങളായി ജോലിയിൽ തുടരുന്ന പതിനാറായിരത്തോളം അധ്യാപകർ ക്യാമ്പെയിൻ്റെ ഭാഗമായി തങ്ങളുടെ ജീവിത പ്രതിസന്ധികൾ ഇമെയിലുകളിലൂടെ മുഖ്യമന്ത്രിയെ അറിയിച്ചു.

പൊതു വിദ്യാലയങ്ങളിലെ പത്ത് ശതമാനത്തിൽ കൂടുതൽ അധ്യാപകർ വേതനം ഇല്ലാതെ ദീർഘകാലം ജോലി ചെയ്യേണ്ടി വരുന്നത് പൊതു വിദ്യാഭ്യാസ പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിച്ചതായി അധ്യാപകർ ഇമെയിലുകളിലൂടെ ചൂണ്ടി കാണിച്ചു . 

പ്രശ്നം ഉടൻ പരിഹരിച്ച് അധ്യാപകരുടെ നിയമന അംഗീകാരം പൂർത്തിയാക്കണം എന്ന് കേരള എയ്ഡഡ് ടീച്ചേഴ്സ് കളക്റ്റീവ് ഭാരവാഹികളായ ബിൻസിൻ ഏക്കാട്ടൂർ , ശ്രീഹരി കാസർഗോഡ് എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
Previous Post Next Post
3/TECH/col-right