Trending

നരിക്കുനി - പൂനൂർ റോഡ് നവീകരണം പൂർത്തീകരിക്കും:ഡോ:എം.കെ മുനീർ എം.എൽ.എ.

കൊടുവള്ളി : കൊടുവള്ളി നിയോജക മണ്ഡലത്തിലെ പ്രധാന റോഡുകളിലൊന്നായ നരിക്കുനി - പൂനൂർ റോഡിൻ്റെ ബാക്കിയുള്ള റീടാറിംഗ് പ്രവർത്തി ടെൻഡർ ചെയ്തതായി ഡോ. എം.കെ മുനീർ എം.എൽ.എ അറിയിച്ചു.

നരിക്കുനി മുതൽ കാഞ്ഞിരമുക്ക് വരെയുള്ള പ്രവർത്തി നേരത്തെ പൂർത്തീകരിച്ചിരുന്നു.ജലജീവൻ മിഷൻ  നടത്തിയ പ്രവർത്തി മൂലം റീടാറിംഗ് തടസ്സപ്പെടുകയും  കരാറുകാരൻ പ്രവർത്തി ഒഴിവാക്കുകയുമായിരുന്നു. 

തുടർന്ന് ബാക്കി പ്രവർത്തി പ്രത്യേക അനുമതി വാങ്ങി ടെൻഡർ ചെയ്യുകയായിരുന്നു.കാഞ്ഞിരമുക്ക് മുതൽ പുനൂർ വരെയുള്ള ബി.സി ഓവർലേ പ്രവർത്തി ഉടൻ ആരംഭിക്കാൻ സാധിക്കുമെന്നും എം.എൽ.എ അറിയിച്ചു.
Previous Post Next Post
3/TECH/col-right