Trending

ഫുട്ബോളിന്റെ മറവിൽ മതചിഹ്നങ്ങളെ അവഹേളിക്കരുത് :എസ്.കെ.എസ്.എസ്.എഫ് കൊടുവള്ളി മേഖല കമ്മിറ്റി

കൊടുവള്ളി:കൊടുവള്ളിയിൽ നടക്കുന്ന ഫുട്ബോൾ ടൂർണമെന്റിന്റെ പ്രചാരണം എന്ന രീതിയിൽ ഇസ്ലാമിക പണ്ഡിതരെയും മതത്തിൻറെ ചിഹ്നങ്ങളെയും അവഹേളിച്ച് സമൂഹത്തിൽ മതസ്പർദ്ധ വളർത്താനുള്ള  ശ്രമങ്ങളെ എസ്.കെ.എസ്.എസ്.എഫ് കൊടുവള്ളി മേഖലാ കമ്മിറ്റി ശക്തമായി അപലപിച്ചു. 

ദൈവനാമങ്ങളെ പോലും പരിഹസിക്കുന്ന വീഡിയോ വിശ്വാസികളുടെ ഹൃദയങ്ങളെ വ്രണപ്പെടുത്തി എന്ന് മാത്രമല്ല, വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ ശത്രുതവളർത്താവുന്ന രീതിയിലുള്ളതുമാണ്. ആവിഷ്കാര സ്വാതന്ത്ര്യം പ്രധാനമാണെങ്കിലും അത് ഉത്തരവാദിത്വത്തോടെ ഉപയോഗിക്കപ്പെടേണ്ടതാണ്. കലാ-കായിക പരിപാടികൾ എല്ലാവരെയും ഒന്നിപ്പിക്കുന്നതിനു പകരം സമൂഹത്തിലെ വലിയൊരു വിഭാഗത്തോടുള്ള വിദ്വേഷം തീർക്കാൻ അവർ ആദരവോടെ കാണുന്ന ധാർമിക പ്രതീകങ്ങളെ പരിഹാസപാത്രങ്ങളാക്കി അവതരിപ്പിക്കുന്നത് പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും യോഗം അഭിപ്രായപ്പെട്ടു. 

കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് യോഗം ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടു. 
പ്രസിഡന്റ് റാഷിദ് കളരാന്തിരി അദ്ധ്യക്ഷനായി . ജില്ലാ വൈസ് പ്രസിഡന്റ് മുസ്ഥഫ ഹുദവി കൊടുവള്ളി യോഗം ഉദ്ഘാടനം ചെയ്തു . അഷ്‌റഫ് മാസ്റ്റർ മദ്രസബസാർ , ജിംഷാദ് മദ്രസബസാർ ,  സിദ്ധീഖ് റഹ്‍മാനി വാവാട് , ഇസ്മായിൽ കൊടുവള്ളി , സിദ്ധീഖ് ഹസനി , താജുദ്ധീൻ ഒതയോത്ത് പുറായിൽ , അബൂബക്കർ സിദ്ധീഖ് ഫൈസി , സുറാഖത്ത് കരീറ്റിപറമ്പ് , അജ്മൽ മണ്ണിൽകടവ് , സർഫാസ് മണ്ണിൽകടവ് , റാഷിദ് പാലക്കുറ്റി , അഷ്‌റഫ് അസ്ലമി പങ്കെടുത്തു . 

ജനറൽ സെക്രട്ടറി അബ്ദുൽ ജലീൽ അശ്അരി സ്വാഗതവും, ട്രഷറർ ഹാരിസ് പറക്കുന്ന് നന്ദിയും പറഞ്ഞു .
Previous Post Next Post
3/TECH/col-right