Trending

മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകല അക്കാദമി ഓഫ് ക്യാംപസ് ഉദ്ഘാടനം

എളേറ്റിൽ :എളേറ്റിൽ എം.ജെ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള
കലാ അക്കാദമിയുടെ ഓഫ് ക്യാംപസിന്റെ ഉദ്ഘാടനം അക്കാദമി ചെയർമാൻ ഡോ.
ഹുസൈൻ രണ്ടത്താണി നിർവഹിച്ചു.സ്കൂൾ മാനേജർ പി.പി ഹബീബുറഹ്മാൻ അധ്യക്ഷനായി.മോയിൻകുട്ടി വൈദ്യർ അക്കാദമി സെക്രട്ടറി ബഷീർ ചുങ്കത്തറ മുഖ്യപ്രഭാഷണം നടത്തി.

സ്കൂൾ മാനേജിങ് കമ്മിറ്റി പ്രസിഡന്റ് സി. പോക്കർ,കിഴക്കോത്ത് പഞ്ചായത്ത്
മെംബർ കെ. മുഹമ്മദലി, പി.ടി.എ പ്രസിഡന്റ് സിദ്ദീഖ് മലബാറി, മോയിൻകുട്ടിവൈദ്യർ അക്കാദമി അംഗങ്ങളായ പക്കർ പന്നൂർ, ബാപ്പു വാവാട്, ഫൈസൽ എളേറ്റിൽ, ഗാന രചയിതാവ് ഹസൻ നെടിയനാട്, കെ. ഉസ്മാൻ കോയ,പ്രധാന അധ്യാപിക ജെ. മിനി,സ്കൂൾ പൂർവവിദ്യാർഥി അസോസിയേഷൻ പ്രസിഡന്റ് എം.എ
ഗഫൂർ, ബദ്റുദ്ദീൻ പാറന്നൂർ,എൻ.കെ സലാം, വൈസ്പ്രിൻസിപ്പൽ സി. സുബൈർ,ടി. റാഫി, എം. താജുദീൻ എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right