കോഴിക്കോട്: ജനുവരി 14 ന് കോഴിക്കോട് ശിക്ഷക് സദനിൽ നടക്കുന്ന റിട്ടയേർഡ് അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (ആർ.എ.ടി.എഫ്) കോഴിക്കോട് ജില്ലാ സമ്മേളനത്തിൻ്റെ സ്വാഗത സംഘം ഓഫീസ് മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടി.പി.എം ജിഷാൻ ഉദ്ഘാടനം ചെയ്തു.
പ്രസിഡണ്ട് കെ.കെ. ജബ്ബാർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സി.ടി.മുഹമ്മദ്, എ.എം സീതിക്കുട്ടി,എൻ.പി അബ്ദുൽ ഗഫുർ ,എം.കെ അബ്ദുൽ മജീദ്, എ.അബൂബക്കർ കുട്ടി എന്നിവർ പ്രസംഗിച്ചു.
Tags:
KOZHIKODE