Trending

കൊടുവള്ളി വെണ്ണക്കാട് വാഹന അപകടം, മടവൂർമുക്ക് സ്വദേശി മരിച്ചു.

കൊടുവള്ളി:കൊടുവള്ളി വെണ്ണക്കാട് ഇന്ന് വൈകുന്നേരമുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. 

ബുള്ളറ്റും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച്  ബുള്ളറ്റ് ബസ്സിന് അടിയിലക്ക് പതിക്കുകയായിരുന്നു.മടവൂർ മുക്ക് താളിപ്പൊയിൽ അഷ്റഫാണ് മരിച്ചത്.


മറ്റൊരു ബൈക്കിലെ യാത്രക്കാരനായ കൊടുവള്ളി കത്തറമ്മൽ സ്വദേശി അഖിലിനെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മയ്യിത്ത് നിസ്കാര സമയം  
 
കൊടുവള്ളി വെണ്ണക്കാട് ഇന്നലെ വൈകുന്നേരമുണ്ടായ വാഹന അപകടത്തിൽ മരണപെട്ട മടവൂർ മുക്ക് ഒലോന്തിയിൽ അഷറഫിന്റെ  മയ്യിത്ത് നിസ്കാരം ഇന്ന് (02-01-2025) വൈകുന്നേരം 3.00ന് മടവൂർ ടൗൺ ജുമാ മസ്ജിദിലും, 3:30 ന് കൂട്ടാക്കിൽ (കച്ചേരി മുക്കിൽ ) ജുമാ മസ്ജിദിലും നടക്കും.
Previous Post Next Post
3/TECH/col-right