പൂനൂർ ജി എം യു പി സ്കൂളിന്റെ നൂറാം വാർഷികം ശതോത്സവത്തോടനുബന്ധിച്ച മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായി റിവർഷോർ ഹോസ്പിറ്റലുമായി ചേർന്ന് എജുക്കേഷണൽ സൈക്കോളജി എന്ന വിഷയത്തിൽ രക്ഷിതാക്കൾക്ക് ക്യാമ്പ് സംഘടിപ്പിച്ചു. ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ സി. പി കരീം ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
പി ടി എ പ്രസിഡണ്ട് അസ്‌ലം കുന്നുമ്മൽ അധ്യക്ഷനായ ചടങ്ങിൽ ഹെഡ്മാസ്റ്റർ എ.കെ അബ്ദുസ്സലാം സ്വാഗതം പറഞ്ഞു. മജീദ് കെ സി ( കൺസൾട്ടന്റ് & എഡ്യൂക്കേഷണൽ സൈക്കോളജിസ്റ്റ് , റിവർഷോർ ഹോസ്പിറ്റൽ പൂനൂർ ) ക്ലാസിന് നേതൃത്വം നൽകി.എസ് എം സി ചെയർമാൻ ശാഫി സകരിയ,മെഡിക്കൽ ക്യാമ്പ് കമ്മിറ്റി ചെയർമാൻ കെ അബ്ദുൽ മജീദ്, സ്റ്റാഫ് സെക്രട്ടറി സലാം മലയമ്മ,ആശംസ അറിയിച്ച ചടങ്ങിൽ, എ സി ഇന്ദിര നന്ദി പ്രകാശിപ്പിച്ചു. രക്ഷിതാക്കളുടെ പങ്കാളിത്തം കൊണ്ട് ക്യാമ്പ് ശ്രദ്ധേയമായി.
Tags:
EDUCATION