എളേറ്റിൽ: പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് ക്യാമ്പിന്റെ ഭാഗമായി എേളേറ്റിൽ പരിസരത്തെ 25 വീടുകളിൽ വിദ്യാർത്ഥികൾ പച്ചക്കറി തോട്ടം തയ്യാറാക്കി. വെണ്ട, വഴുതന, തക്കാളി, പച്ചമുളക്, തുടങ്ങി പത്തുതരം പച്ചക്കറി ഇനങ്ങളാണ് ഓരോ വീട്ടിലും നട്ട് പിടിപ്പിക്കുന്നത്. പരിപാലനവും സംരക്ഷണവും അതാത് ഗൃഹനാഥന്റെ നേതൃത്വത്തിൽ വീട്ടുകാർ ഏറ്റെടുത്തു.
ഹരിത സമൃദ്ധി എന്നാണ് പദ്ധതിയുടെ പേര്. ശാസ്ത്ര, പരിസ്ഥിതി, കൃഷി എഴുത്തുകാരനായ സിറാജുദ്ദീൻ പന്നിക്കോട്ടൂർ പദ്ധതി ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് കോഡിനേറ്റർ ജഫ്ഷിന അധ്യക്ഷയായി. അധ്യാപകരായ കെ നീതു, കെ അജിഷ, വളണ്ടിയർമാരായ അഫ്നാൻ, റിയ ജബിൻ എന്നിവർ സംസാരിച്ചു.
എളേറ്റിൽ ജി എം യു പി സ്കൂളിൽ നടക്കുന്ന ഏഴു ദിന ക്യാമ്പിൽ വൈവിധ്യമാർന്ന ഒട്ടേറെ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിൽ വരുത്തുന്നുണ്ട്. ക്യാമ്പ് വെള്ളിയാഴ്ച സമാപിക്കും.
Tags:
EDUCATION