Trending

'വിൻറർ ഡ്യൂസ്': സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.

പൂനൂർ : പൂനൂർ ജിഎംഎൽപി സ്കൂളിൽ 'വിൻറർ ഡ്യൂസ്' എന്ന പേരിൽ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.ശാസ്ത്ര കൗതുകം, ആടാം പാടാം, യോഗ ,ഈസി ഇംഗ്ലീഷ്, ഗണിതം മധുരം,ഫീൽഡ് ട്രിപ്പ് തുടങ്ങി രസകരമായ സെഷനുകൾ അടങ്ങിയതായിരുന്നു രണ്ട്ദിവസം നീണ്ടു നിന്ന ക്യാമ്പ്. ക്യാമ്പിൻ്റെ എല്ലാ സെഷനുകളും  രസകരവും വൈവിധ്യമാർന്നതുമായിരുന്നു.സുരേന്ദ്രൻചെത്തുകടവ്,സി.അബ്ദുൽജബ്ബാർ,ഗിരീഷ് ചേളന്നൂർ,കെ.വേണു മാസ്റ്റർ,അമർഷാഹി,ബിജു.കെ കെ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
        
പിടിഎ പ്രസിഡണ്ട് മുനീർ മോയത്തിൻറെ അധ്യക്ഷതയിൽ ഉണ്ണികുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.നിജിൽ രാജ് ഉദ്ഘാടനം നിർവഹിച്ചു.വാർഡ് മെമ്പർ കരീം മാസ്റ്റർ മുഖ്യാതിഥിയായിരുന്നു. എസ് എം സി ചെയർമാൻ ഷൈമേഷ്,എം പി ടി എ പ്രസിഡണ്ട് ജൈഷ്ണജ രാഹുൽ, മുഹമ്മദ് ഷാഫി, അബ്ദുൽലത്തീഫ് എൻ.കെ,സയീറ സഫീർ, ഇസ്മായിൽ യുകെ, ആതിര,അഷ്റഫ് എപി, സിജിത എന്നിവർ സംസാരിച്ചു. അരുണ, നിഷമോൾ,ഷൈമ എപി, സൈനുൽ ആബിദ്,രേഷ്മ,സഫീന,ലുബൈബ എന്നിവർ നേതൃത്വംനൽകി.

ഹെഡ്മാസ്റ്റർ എൻ.കെ മുഹമ്മദ് സ്വാഗതവും, ക്യാമ്പ് കൺവീനർ രഞ്ജിത്ത് ബി.പി നന്ദിയും  പറഞ്ഞു.

Previous Post Next Post
3/TECH/col-right