Trending

ബോധവല്‍ക്കരണക്ലാസ് സംഘടിപ്പിച്ചു

പൂനൂര്‍: പൂനൂര്‍ ജി.എം.യു.പി സ്‌കൂള്‍ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ നാസര്‍ എസ്റ്റേറ്റ് മുക്ക് ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയര്‍മാന്‍ ഷാഫി സകരിയ്യ അധ്യക്ഷത വഹിച്ചു.

വിവിധ രക്ഷാകര്‍തൃ രീതികള്‍ എന്ന വിഷയത്തില്‍ പൂനൂര്‍ ജി.എം.യു.പി. സ്‌കൂള്‍ റിട്ട: പ്രധാന അധ്യാപകന്‍ ഇ ശശീന്ദ്രദാസ് ക്ലാസ് എടുത്തു. പി ടി എ പ്രസിഡണ്ട് അസ്ലം കുന്നുമ്മല്‍, അബ്ദുസ്സലാം കുരിക്കള്‍, സ്റ്റാഫ് സെക്രട്ടറി സലാം മലയമ്മ, വി.എം.ഫിറോസ്, വി.വി. രജീഷ്, ടി.കെ. ബുഷ്‌റ മോള്‍, എം പി. ടി. എ ചെയര്‍പേഴ്‌സണ്‍ സീനത്ത് ജബ്ബാര്‍, കെ.കെ. കലാം, ഫസല്‍ പോപ്പുലര്‍, ഫസീല തുടങ്ങിയവര്‍ പ്രസംഗിച്ചു. 

ജാഗ്രതാ സമിതി കണ്‍വീനര്‍ റിഷാന പി.എം സ്വാഗതവും സി. റംല നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right