Trending

ഹജ്ജ് 2025:സാങ്കേതിക പഠന ക്ലാസ് സംഘടിപ്പിച്ചു.

താമരശ്ശേരി:സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴില്‍ അടുത്ത വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിന് തെരഞ്ഞെടുക്കപ്പെട്ട  കൊടുവള്ളി , തിരുവമ്പാടി  നിയോജക മണ്ഡലങ്ങളിലെ ഹാജിമാര്‍ക്കുള്ള ഒന്നാം ഘട്ട ഹജ്ജ്  സാങ്കേതിക പഠന ക്ലാസ്  താമരശ്ശേരിയില്‍ ഹജ്ജ് കമ്മറ്റി  മെമ്പര്‍  അഡ്വ : പി ടി എ റഹീം എം എല്‍ എ ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് ജില്ലാ ഹജ്ജ് ട്രൈനിംഗ് ഓര്‍ഗനൈസര്‍ നൗഫല്‍ മങ്ങാട് അധ്യക്ഷത വഹിച്ചു.
ഡോ : സയ്യിദ് അബ്ദുസ്സബൂര്‍ തങ്ങള്‍ അവേലത്ത് പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.മുന്‍ എം എല്‍ എ വി എം ഉമ്മര്‍ മാസ്റ്റര്‍ , കെ വി അബ്ദുല്‍ അസീസ് , അബ്ദുല്‍ ലത്തീഫ് സഖാഫി , പി പി അസ്ലം ബാഖവി  സംസാരിച്ചു

ക്ലാസുകള്‍ക്ക്  സംസ്ഥാന ഹജ്ജ് ട്രൈനിംഗ് ഓര്‍ഗനൈസര്‍  പി കെ ബാപ്പു ഹാജി  , സ്റ്റേറ്റ്  ഫാക്കല്‍റ്റി  യു പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍  എന്നിവര്‍ നേതൃത്വം നല്‍കി.സൈതലവി  എന്‍ പി സ്വാഗതവും,അബുഹാജി മയൂരി  നന്ദിയും പറഞ്ഞു.

കൊടുവള്ളി , തിരുവമ്പാടി  നിയോജക മണ്ഡലങ്ങളില്‍ നിന്നും ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ട  എണ്ണൂറോളം പേര്‍ ക്ലാസില്‍ പങ്കെടുത്തു
Previous Post Next Post
3/TECH/col-right