എളേറ്റിൽ:ജീവിത സായാഹ്നത്തിലെത്തിയ പ്രദേശത്തെ അമ്പതിലധികം ആളുകൾക്ക് മനസ്സിന് കുളിരേകാൻ വിനോദയാത്രയുമായി ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജീവമായ ഒഴലക്കുന്ന് പ്രവാസി കൂട്ടായ്മയായ കൈത്താങ്ങ്.
നാളെ (4- 12 -24 ബുധനാഴ്ച ) ചരിത്രമുറങ്ങുന്ന കാപ്പാട് ബീച്ച് സന്ദർശനവും പ്രകൃതിയുടെ വരദാനമായ അകലാപുഴയിൽ ഹൗസ് ബോട്ടിൽ ഒരു സായാഹ്നം ചെലവിടലുമാണ് ലക്ഷ്യം വയ്ക്കുന്നത്.
ജീവിതത്തിൽ ഒറ്റപ്പെടൽ അനുഭവിക്കുന്ന വയോ ജനങ്ങൾക്ക് മാനസികൊല്ലാസം നൽകുന്ന ഇത്തരം പരിപാടികൾ മാതൃകാ പരമാണെന്ന് വിലയിരുത്തപ്പെടുന്നു.
Tags:
ELETTIL NEWS