എളേറ്റിൽ:എളേറ്റിൽ ജി.എം. യു.പി. സ്കൂൾ 125-ാം വാർഷികം ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളോടെ ആഘോഷിക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.
വാർഷികാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ച് ഇന്ന് (ജനുവരി 1) വൈകീട്ട് 3 മണിക്ക് എളേറ്റിൽ വട്ടോളി ടൗണിൽ വിളംബരജാഥ നടക്കും.
ജാഥയിൽ പൊതു-സാംസ്കാരിക പ്രവർത്തകർ, നാട്ടുകാർ, അധ്യാപകർ, ജെ.ആർ.സി,സ്കൗട്ട് & ഗൈഡ്സ്, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ അണിനിരക്കും.പൂർവാധ്യാപക-വിദ്യാർഥി സംഗമം, യാത്രയയപ്പ്, സാംസ്ക്കാരിക സമ്മേളനങ്ങൾ, കാർണിവൽ, മെഡിക്കൽ ക്യാമ്പ്, സയൻസ് എക്സ്പോ,ഫുഡ് ഫെസ്റ്റ് എന്നിവയും വാർഷികത്തിന്റെ ഭാഗമായി നടക്കും.
1900 ഒക്ടോബർ 15-ന് എളേറ്റിലെ അണ്ടിക്കുണ്ടിൽ തറവാട്ടിലാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. പ്രദേശത്തെ കലാ-കായിക, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയമേഖലകളിൽ ഈ വിദ്യാലയം ചെലുത്തിയ സ്വാധീ
നം വളരെ വലുതാണ്. അക്കാദമിക, അക്കാദമികേതര രംഗങ്ങളിൽ ജില്ലയിലെത്തന്നെ മികച്ച പൊതുവിദ്യാലയങ്ങളിൽ ഒന്നാണിത്.38 അധ്യാപകരും 29 ഡിവിഷനുകളിലായി 1014 കുട്ടികളും ഈ വിദ്യാലയത്തിലുണ്ട്.
ആഘോഷ പരിപാടികളുടെ വിജയത്തിനായി കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് എൻ.സി. ഹുസ്സയിൻ മാസ്റ്റർ ചെയർമാനും, പ്രധാനാധ്യാപകൻ എം.വി. അനിൽകുമാർ ജനറൽ കൺവീനറും, എൻ.പി. മുഹമ്മദ് ട്രഷററുമായി സ്വാ
ഗതസംഘം രൂപവത്കരിച്ചു.
പത്രസമ്മേളനത്തിൽ സ്വാഗ
തസംഘം ചെയർമാൻ എൻ.സി. ഹുസ്സയിൻ മാസ്റ്റർ , ജനറൽ കൺവീനർ എം.വി. അനിൽകുമാർ,വൈസ് ചെയർമാൻ ഇസ്ഹാഖ് പൂക്കോട്, പി.ടി.എ. പ്രസിഡന്റ് എൻ.കെ. മനോജ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ എം.ടി.
അബ്ദുൽ സലീം, പബ്ലിസിറ്റി ചെയർമാൻ കെ.പി. റഊഫ് മാസ്റ്റർ എന്നിവർ പങ്കെടുത്തു.
Tags:
ELETTIL NEWS