Trending

അനുശോചിച്ചു

എളേറ്റിൽ:എളേറ്റിൽ എം. ജെ ഹയർ സെക്കന്ററി സ്കൂളിലെ പ്രഥമ പ്രധാനാധ്യാപകനും  ആറ് പതിറ്റാണ്ടോളും അധ്യാപന രംഗത്ത് സജീവ സാന്നിധ്യവുമായിരുന്ന ഏ. കെ മൊയ്‌തീൻ മാസ്റ്ററുടെ നിര്യാണത്തിൽ എളേറ്റിൽ എം. ജെ ഹയർ സെക്കന്ററി സ്കൂളിൽ ചേർന്ന പി. ടി. എ, മാനേജ്മെന്റ്, സ്റ്റാഫ്‌, പൂർവ്വ വിദ്യാർത്ഥി - അധ്യാപക  യോഗം അനുശോചിച്ചു.  

പ്രിൻസിപ്പൽ എം. മുഹമ്മദ്‌ അലി അധ്യക്ഷത വഹിച്ചു. തമ്മീസ് അഹമ്മദ്‌ അനുശോചന പ്രമേയം അവതരിപ്പിച്ചു.  ഹെഡ്മിസ്ട്രസ് ജെ. മിനി, സി. പോക്കർ മാസ്റ്റർ, കെ. ഉസ്മാൻ കോയ, സിദ്ധീഖ് മലബാരി, എം. എ ഗഫൂർ, പി. ഡി അബ്ദുറഹിമാൻ കുട്ടി മാസ്റ്റർ, എം. മെഹറലി, സി. മനോജ്‌, പി. പി മുഹമ്മദ്‌ ഇസ്മായിൽ, റജ്ന കുറുക്കാമ്പോയിൽ, പി. പി മുഹമ്മദ്‌ റാഫി, എൻ. കെ അബ്ദുൽ സലാം, കെ. അബൂബക്കർ, മുനവ്വിർ, കെ. കെ അബ്ദുൽ ഖാദർ, അബ്ബാസ് കുണ്ടുങ്ങര, എ. മുഹമ്മദ്‌ അലി, ഏ. കെ കൗസർ എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right