Trending

പ്രതിഷേധ ധർണ നടത്തി

താമരശ്ശേരി:താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫീസിന് മുമ്പിൽ വെച്ച് എ.കെ.ആർ.ആർ.ഡി, എ.കെ. ആർ.ഇയു (സി.ഐ.ടി.യു) എന്നീ സംഘടനകളുടെ പ്രതിഷേധ ധർണ നടത്തി.

റേഷൻ വ്യാപാരികളുടെ പ്രതിമാസ വേതനം മാസങ്ങളോളം വൈകുന്നതിലുംആറര വർഷം മുമ്പ് ആറുമാസത്തിനകം പുതുക്കി നൽകാമെന്ന് പറഞ്ഞ റേഷൻ വേതനം ഇക്കാലമത്രയും  പരിഷ്കരിക്കാത്തതിലുംസമ്പത്തിക  സഹായം ഒന്നും നൽകാതെ മെസ്റ്ററിംഗ് ചെയ്യാൻ റേഷൻ വ്യാപാരികളെ നിർബന്ധിച്ചതിലും
ഓണത്തോടനൂബന്ധിച്ച് നൽകാമെന്ന് പ്രഖ്യാപിച്ച ആയിരം രൂപ ഉത്സവ ബത്ത നൽകാത്തതിലും വ്യാപാരി വിരുദ്ധമായ കെടി പി ഡി എസ ആക്ട് പരിഷ്കരിക്കാത്തതിൽ 
പ്രതിഷേധിച്ചും,റേഷൻ വ്യാപാരികൾക്ക് ഉപകാരമില്ലാത്ത ക്ഷേമനിധി പിരിച്ച് വിടുകയോ പരിഷ്കരിക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ടു കൊണ്ടും നടത്തിയ ധർണ സമരം ആൾ കേരള റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി അംഗം പി അരവിന്ദൻ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ രാമകൃഷ്ണൻ കെ ആർ ഇ യു കോഴിക്കോട് ജില്ലാ സെക്രട്ടറി  അധ്യക്ഷത വഹിച്ചു. സത്യൻ പി കെ ,അസീസ് കാന്തപുരം ഗോവിന്ദൻ റോബർട്ട് ബിജു പിസി തുടങ്ങിയവർ  അഭിസംബോധന ചെയ്ത് സംസാരിച്ചു.

ബൽരാജ്. കെ.പി സ്വാഗതവും
ഷാഫി കൊടോളി നന്ദിയും പ്രകാശിപ്പിച്ചു.
Previous Post Next Post
3/TECH/col-right