മങ്ങാട്:2024 - 25 അദ്ധ്യയന വര്‍ഷത്തെ LSS USS പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള തീവ്ര പരിശീലനം ഉണര്‍വ്വ് മങ്ങാട് എ യു പി സ്കൂളില്‍ തുടക്കമായി.
പരിപാടിയുടെ ഉദ്ഘാടനം സ്കൂള്‍ പി ടി എ പ്രസിഡന്‍റ് നൗഫല്‍ മങ്ങാടിന്‍റെ അധ്യക്ഷതയില്‍ ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ഇന്ദിര ഏറാടിയില്‍ നിര്‍വ്വഹിച്ചു
വാര്‍ഡ് മെമ്പര്‍ ഖൈറുന്നിസ റഹീം മുഖ്യാതിഥിയായിരുന്നു
സ്കൂള്‍ മാനേജര്‍ എന്‍ ആര്‍ അബ്ദുല്‍ നാസര്‍ , എ കെ ഗ്രിജീഷ് മാസ്റ്റര്‍ , കെ ഉമ്മര്‍ മാസ്റ്റര്‍ , എന്‍ ഷബീറലി മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു
കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള ബോധവല്‍ക്കരണ ക്ലാസിന് പ്രമുഖ ലൈഫ് സ്കില്‍ ട്രൈനര്‍ ഫൈസല്‍ പുല്ലാളൂര്‍ നേതൃത്വം നല്‍കി
പ്രധാനധ്യാപിക കെ എന്‍ ജമീല ടീച്ചര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഖമറുല്‍ ഇസ്ലാം മാസ്റ്റര്‍ നന്ദിയും രേഖപ്പെടുത്തി
Tags:
EDUCATION