Trending

താമരശ്ശേരി ഐഎച്ച്ആർഡി കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ കയ്യാങ്കളി ; ഇടപെട്ട് നാട്ടുകാർ.

താമരശ്ശേരി : താമരശ്ശേരി ഐഎച്ച്ആർഡി കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ കയ്യാങ്കളി പരിധി വിട്ടതോടെ ഇടപെട്ട് നാട്ടുകാർ.കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് താമരശ്ശേരി ഐഎച്ച്ആർഡി കോളേജിൽ വിദ്യാർഥികൾ തമ്മിൽ കയ്യാങ്കളി ഉണ്ടായത്.കോളജിലെ ഒന്നാംവർഷ വിദ്യാർത്ഥികളും രണ്ടാംവർഷ വിദ്യാർത്ഥികളും ചേരി തിരിഞ്ഞാണ് തർക്കമുണ്ടായത്.
 
വിദ്യാർത്ഥികൾ തമ്മിൽ കയ്യാങ്കളിയും വാക്കേറ്റവും രൂക്ഷമായതോടെ അധ്യാപകർ ഇടപെട്ടെങ്കിലും ഫലം ഉണ്ടായിരുന്നില്ല. പോലീസും സ്ഥലത്തെത്തിരുന്നില്ല. സംഘർഷം പുറത്തേക്ക് വ്യാപിച്ചതോടെ  നാട്ടുകാർ ഇടപെട്ട് വിദ്യാർത്ഥികളെ  പിന്തിരിപ്പിക്കുകയായിരുന്നു.

നിരന്തരം ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നത് നാട്ടുകാരിൽ ആശങ്ക യും പ്രതിഷേധവും ഉയർന്നിരുന്നു.കാംപസിനു പുറത്തേക്കിറങ്ങിയുളള ആക്രമണങ്ങൾ വ്യാപിപ്പിക്കുന്നതിന് അധികൃതർ തടയിടണമെന്ന് നാട്ടുകാർ വ്യക്തമാക്കുന്നു.സംസ്ഥാന പാതയോടും, അങ്ങാടി യോടും തൊട്ടു കിടക്കുന്ന ക്യാംപസിലെ അതിക്രമങ്ങൾ റോഡിലേക്കും,അങ്ങാടിയിലേക്കും വ്യാപിക്കുന്നത് വലിയ ദുരന്തം വിളിച്ചു വരുത്തുമെന്ന് പ്രദേശത്തെ ജനങ്ങളും, കച്ചവടക്കാരും ചൂണ്ടിക്കാട്ടുന്നു.ഇത് സമീപത്തെ ഹയർ സെക്കൻഡറി വിദ്യാർത്ഥി കൾക്കും ഏറെ പ്രശ്നമായി മാറുന്നു.
Previous Post Next Post
3/TECH/col-right