Trending

ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ കൂട്ടത്തല്ല് ; രണ്ട് സ്‌കൂളുകളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലടിച്ചു.

കോഴിക്കോട്:കോഴിക്കോട് മുക്കം ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ കൂട്ടത്തല്ല്.ഏറ്റവും കൂടുതല്‍ പോയിന്റ് ലഭിച്ച രണ്ട് സ്കൂളുകളിലെ വിദ്യാർത്ഥികള്‍ തമ്മിലാണ് ആദ്യം സംഘർഷമുണ്ടായത്.ഇത് അധ്യാപകരും ഏറ്റെടുത്തതോടെ കലോത്സവം കൂട്ടത്തല്ലില്‍ കലാശിച്ചു.ഉപജില്ലാ കലോത്സവത്തിൻ്റെ ഓവറോള്‍ ചാമ്പ്യൻഷിപ്പുമായി ബന്ധപ്പെട്ടാണ് തർക്കം തുടങ്ങിയത്.

നീലേശ്വരം ഗവണ്‍മെൻ്റ് ഹയർ സെക്കണ്ടറി സ്കൂളും, കലോത്സവം ആതിഥേയരായ കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളുമാണ് ഏറ്റവും അധികം പോയിന്റ് നേടിയത്.ഓവറോള്‍ ട്രോഫി രണ്ട് സ്കൂളുകള്‍ക്കുമായി പങ്കിടാനായിരുന്നു തീരുമാനം.

എന്നാല്‍ തങ്ങളാണ് യഥാർത്ഥ ചാമ്പ്യന്മാരെന്നും, പിടിഎം സ്കൂള്‍ അനധികൃതമായി മത്സരാർത്ഥികളെ തിരുകി കയറ്റിയും, വിധി നിർണ്ണയത്തില്‍ കൃത്രിമം കാട്ടിയും ട്രോഫിക്ക് അർഹത നേടിയതാണെന്നും ആരോപിച്ച്‌ നീലേശ്വരം സ്കൂള്‍ അധികൃതർ രംഗത്ത് വന്നു.

ഇവർ ട്രോഫി വാങ്ങാൻ വിസമ്മതിച്ചതോടെ തർക്കം തുടങ്ങി. പിന്നാലെ രണ്ട് സ്കൂളുകളിലെ വിദ്യാർത്ഥികളും തമ്മിലടിച്ചു.പിന്നാലെ അധ്യാപകരും ഇവർക്കൊപ്പം സംഘർഷത്തില്‍ ഭാഗമാവുകയായിരുന്നു.
Previous Post Next Post
3/TECH/col-right