Trending

സി. പി. ഐ. എം.എളേറ്റിൽ ലോക്കൽ സമ്മേളനം.

എളേറ്റിൽ:സി. പി. ഐ. എം.എളേറ്റിൽ ലോക്കൽ സമ്മേളനം ചളിക്കോട് കേളു നായർ നഗറിൽ വച്ച് നടന്നു. മുതിർന്ന അംഗം പി അബ്ദുറഹിമാൻ പതാക ഉയർത്തി. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സഖാവ് മുസാഫിർ അഹമ്മദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ ദാസൻ താൽക്കാലിക അധ്യക്ഷനായി. 

ജില്ലാ കമ്മിറ്റി അംഗം ആർ പി ഭാസ്കരൻ ,എസി അംഗങ്ങളായ ടി സി വാസു ,എൻ കെ സുരേഷ്, സെറീന മജീദ് തുടങ്ങിയവർ സംസാരിച്ചു. പുതിയ ലോക്കൽ കമ്മിറ്റി അംഗങ്ങളായി വി പി സുൽഫിക്കർ ,കെ ദാസൻ, കെ എം ആഷിക് റഹ്മാൻ എൻ കെ അജിത് കുമാർ, കെ ദിജേഷ് ,സി ഷൈജു ,പി ശ്രീജിത്ത് എ സുനിൽകുമാർ ,എ പി സന്തോഷ് കുമാർ, പിടി സ്വാതി, പി കെ ബിജു എന്നിവരെ തിരഞ്ഞെടുത്തു. 
സെക്രട്ടറിയായി വി പി സുൽഫിക്കറിനെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു. 

പൊതുസമ്മേളനത്തിന്റെ ഭാഗമായുള്ള പ്രകടനവും വളണ്ടിയർ മാർച്ച് ഇന്ന് വൈകുന്നേരം 4:30ന് ചെറ്റക്കടവിൽ നിന്ന് ആരംഭിക്കും. പൊതുസമ്മേളനം ചളിക്കോട് പോക്കർ ഹാജി നഗറിൽ വച്ച് നടക്കും.
Previous Post Next Post
3/TECH/col-right