കേരള ഷൂട്ടിങ് ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മൂന്നാമത് കേരള സംസ്ഥാന ജൂനിയർ ഷൂട്ടിങ് ബോൾ ചാമ്പ്യൻഷിപ്പ് ഹിമായത്തുൽ ഇസ്‌ലാം ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു. സ്കൂൾ മാനേജർ പി. കെ. വി അബ്ദുൽ അസീസ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. കേരള ഷൂട്ടിങ് ബോൾ അസോസിയേഷൻ പ്രസിഡന്റ് കെ. പി. യു അലി അധ്യക്ഷത വഹിച്ചു. സുബൈർ കൊളക്കാടൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
അഷ്‌റഫ് കുരുവട്ടൂർ, സി. റമീസ് അലി, ഏ. എം നൂറുദ്ധീൻ മുഹമ്മദ്, പി. കെ സുകുമാരൻ, ഒ. കെ സഹീർ, ആലിക്കോയ, കെ. പി ഷാബിദ് എന്നിവർ ആശംസകൾ നേർന്നു. കേരള ഷൂട്ടിങ് ബോൾ അസോസിയേഷൻ സെക്രട്ടറി പി. ഷഫീഖ് സ്വാഗതവും ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം സി. ടി ഇൽയാസ് നന്ദിയും പറഞ്ഞു.
Tags:
SPORTS