എളേറ്റിൽ : പരപ്പൻ പൊയിൽ - പുന്നശ്ശേരി റോഡ് നവീകരണം
എത്രയും പെട്ടന്ന് ആരംഭിക്കണമെന്ന് എളേറ്റിൽ മർച്ചൻ്റ് അസോസിയേഷൻ ഗാന്ധി ജയന്തി ദിനത്തിൽ നടത്തിയ യോഗത്തിൽ സർക്കാറിനോട് ആവശ്യപ്പെട്ടു.
കൂടാതെ
എളേറ്റിൽ വഴി മെഡിക്കൽ കോളേജ്, കോഴിക്കോട്ടേക്ക് സർവീസ് നടത്തിയിരുന്ന 3 KSRTC ബസ് റൂട്ടുകൾ പുനർ ആരംഭിക്കാൻ ഗതാഗത വകുപ്പിനോട് നടപടി എടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
യൂണിറ്റ് പ്രസിഡൻ്റ്
BC മോയിൻകുട്ടി അദ്ധ്യക്ഷനായ ചടങ്ങിൽ
ജില്ലാ പ്രസിഡൻ്റ് അഷ്റഫ് മുത്തേടത്ത് ഉദ്ഘാടനം ചെയ്തു.
ഐ.സി.ഷമീർ സ്വാഗതവും,കാരാട്ട് അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു.
Tags:
ELETTIL NEWS