പൂനൂർ: പൂനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വാർഷിക സ്കൂൾ കലോത്സവം റിതം 2024 ജില്ലാ പഞ്ചായത്ത് അംഗം ഐ പി രാജേഷ് ഉദ്ഘാടനം ചെയ്തു. എം പി ടി എ ചെയർപേഴ്സൺ പി സാജിത അധ്യക്ഷയായി. പ്രശസ്ത ഗായിക ശോഭിത മനേഷ് വിശിഷ്ടാതിഥിയായി പങ്കെടുത്തു.
പ്രിൻസിപ്പാൾ അനില ചാക്കോ, ആനിസ ചക്കിട്ട കണ്ടി, പ്രധാനാധ്യാപകൻ പി കെ മഹേഷ്, കെ പി സലില, ഡെയ്സി സിറിയക്, ബിന്ദു വി ജോർജ്, എ വി മുഹമ്മദ്, വി സജിദ, കെ അബ്ദുസലീം, ഫൈഹ ഫാത്തിമ, ജനറൽ കൺവീനർ പി സബിത എന്നിവർ സംസാരിച്ചു.
Tags:
EDUCATION