Trending

കലോത്സവങ്ങൾ സാംസ്കാരിക ഔന്നിത്യത്വത്തിൻ്റെ ഉറവിടം :എം.കെ മുനീർ

കൊടുവള്ളി : സ്കൂൾ കലോത്സവങ്ങൾ സാംസ്കാരിക ഔന്നിത്യത്വത്തിൻ്റെ ഉറവിടമാണെന്ന് ഡോ. എം.കെ മുനീർ എം.എൽ.എ. മടവൂർ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന് വരുന്ന കൊടുവള്ളി സബ് ജില്ല സ്കൂൾ കലോത്സവത്തിൻ്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യയുടെ സമ്പൂർണ്ണത കൈവരുന്നത് കലാ സാംസ്കാരിക മുന്നേറ്റത്തിലൂടെയാണെന്ന് എം.എൽ.എ അഭിപ്രായപ്പെട്ടു. 

സമാപന ചടങ്ങിൽ എ. ഇ. ഒ ,സി.പി അബ്ദൽ ഖാദർ അധ്യക്ഷനായി. കുന്ദമംഗലം എം.എൽ.എ അഡ്വ. പി.ടി.എ റഹിം മുഖ്യതിഥിയായി. പ്രമുഖ മാപ്പിളപ്പാട്ട് നിരൂപകൻ ഫൈസൽ എളേറ്റിൽ മുഖ്യ പ്രഭാഷണം നടത്തി. ബി.പി.ഒ മെഹറലി,
പൂർവ്വ വിദ്യാത്ഥി പ്രതിനിധി  സഹീർ സ്റ്റോറീസ് എന്നിവർ സമ്മാനദാനം നടത്തി.

ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്  കെ സുനിൽകുമാർ, ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ ഗംഗാധരൻ, മടവൂർ ഗ്രാമ പഞ്ചായത്ത്  മെമ്പർമാരായ ഷക്കീല ബഷീർ, ഷിൽന ഷിജു, പുറ്റാൾ മുഹമ്മാദ്,  രാഘവൻ അടുക്കത്ത്, ബുഷ്റ പൂളോട്ടുമ്മൽ, ലളിത കടുകം വള്ളി, പ്രജീന അഖിലേഷ്, എം.പി ബാബു, സിറാജ് ചെറുവലത്ത്, സ്കൂൾ മാനേജർ സുലൈമാൻ മാസ്റ്റർ, കേഡിനേഷൻ കമ്മിറ്റി വൈസ് ചെയർമാൻ പി.എം ശ്രീജിത്ത്, റാഫി ചെരച്ചോറ, സി മുസ്തഫ, ഷറിൻ എന്നിവർ സംബന്ധിച്ചു. 

സ്വാഗത സംഘം ജനറൽ കൺവീനർ ടി.കെ ശാന്തകുമാർ സ്വാഗതവും, പ്രോഗ്രാം കമ്മിറ്റി കൺവീനർ കമറുദ്ദീൻ എളേറ്റിൽ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right