Trending

പൂനൂർ പുഴയിൽ കത്തറമ്മല്‍ പാലത്തില്‍ നിന്നും മാലിന്യം തള്ളിയ ഒഡീഷ സ്വദേശിക്ക് 10000 രൂപ പിഴ

എളേറ്റിൽ:കത്തറമ്മല്‍ പാലത്തില്‍ നിന്നും വീട്ടിലെ മാലിന്യം പൂനൂർ പുഴയിൽ തള്ളിയ ഒഡീഷ സ്വദേശി ക്ക് 10000രൂപ പിഴ.നരിക്കുനി പഞ്ചായത്തിലെ പന്നിക്കോട്ടൂർ മഞ്ഞളാംപൊയിലിൽ താമസിക്കുന്ന ഒഡീഷ സ്വദേശി ഷീബ കുംഭാറിനാണ് കിഴക്കോത്ത് പഞ്ചായത്ത് സെക്രട്ടറി പിഴ ചുമത്തിയത്.

കഴിഞ്ഞ ദിവസം പൂനൂർ പുഴയിൽ കത്തറമ്മൽ കടവ് പാലത്തിൽ നിന്ന് പുഴയിലേക്ക് വീട്ടിൽ നിന്നും കൊണ്ടു വന്ന മാലിന്യങ്ങൾ തള്ളുന്നതിനിടയിൽ പുഴ സംരക്ഷണ സമിതി പ്രവർത്തകരും നാട്ടുകാരും പിടികൂടുകയായിരുന്നു.വിവരമറിഞ്ഞെത്തിയ ഹരിത കർമ്മ സേന കൺസോർഷ്യം സെക്രട്ടറി യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.


സ്കൂട്ടറിലാണ് മാലിന്യവുമായി ഇവർ വന്നത്.പുഴയിൽ നിരന്തരം രാത്രി കാലങ്ങളിൽ മാലിന്യം തള്ളുന്നത് പതിവായതോടെയാണ് പ്രദേശത്ത് കാവൽ ഏർപ്പെടുത്തിയത്.കത്തറമ്മൽ കടവിനു മുകളിൽ ചോയിമഠം പാലത്തിൽ നിന്നും വിവിധ പ്രദേശങ്ങളിൽ നിന്ന് അറവ് മാലിന്യങ്ങളും, വീടുകളിൽ നിന്നുള  ഡയാപ്പറുകളടക്കമുളള മാലിന്യങ്ങളും തള്ളുന്നത് പതിവാണ്.


വാഹനങ്ങളിലെത്തി പാലത്തിൽ നിന്ന് പുഴയിലേക്ക് വലിച്ചെറിയുകയാണ് ചെയ്യുന്നത്.ആയിരക്കണക്കിന് പേർ നിത്യവും അലക്കാനും,കുളിക്കാനും ഈ പുഴയിൽ എത്തുന്നു.ഇതിന് പുറമെ കുടിവെളളപദ്ധതിയുടെ നൂറുകണക്കിന് കിണറുകൾ പൂനൂർ പുഴയെ ആശ്രയിച്ചാണ് നിൽക്കുന്നത്.മാലിന്യം തള്ളുന്ന തിനാൽ കുടിവെളളം പോലും ഉപയോഗിക്കാൻ പറ്റാത്ത വിധം ബുദ്ധി മുട്ടിലാണ് പല ഗുണഭോക്താക്കളും.

മാലിന്യം തളളുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും, ഇത്തരം സംഭവങ്ങൾ അധികൃതരുടെ ശ്രദ്ധ യിൽ പെടുത്താനും പുഴ സംരക്ഷണ സമിതി പ്രവർത്തകർ രംഗത്ത് ഇറങ്ങുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Previous Post Next Post
3/TECH/col-right