Trending

വയനാടിനായ് കൈകോർക്കാൻ ഫുഡ് കോർട്ട്.

പൂനൂർ: ബാലുശ്ശേരി സബ്ജില്ല കലോത്സവത്തിൽ വയനാടിനായ് കൈകോർക്കാൻ ഫുഡ് കോർട്ട് ഒരുക്കി പൂനൂർ ഹയർ  സെക്കന്ററി സ്കൂളിലെ എൻ എസ് എസ് വളണ്ടിയർമാർ. മുണ്ടക്കൈ ഉരുളപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക്  ഹയർസെക്കന്ററി എൻ എസ് എസ് നിർമിച്ചു നൽകുന്ന 25 വീടുകൾക്ക് വേണ്ടിയുള്ള ധനസമാഹരണാർത്ഥമാണ് ഫുഡ് കോർട്ട്  കിസ്മത്ത് ഒരുക്കിയത്.

പൂനൂരിന്റെ തനത് രുചിക്കൂട്ടുമായാണ് വളന്റിയേഴ്‌സ് അവരുടെ ഫുഡ് കോർട്ട് ഒരുക്കിയത്. എൻ എസ് എസ് ജില്ലാ കോർഡിനേറ്റർ ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ അനില ചാക്കോ, പിടിഎ പ്രസിഡന്റ്‌ എൻ അജിത് കുമാർ, പ്രോഗ്രാം കോഡിനേറ്റർ ജഫ്ഷിന എന്നിവർ സന്നിഹിതരായി.
Previous Post Next Post
3/TECH/col-right