Trending

സായാഹ്ന ധർണ്ണ നടത്തും.

എളേറ്റിൽ: പരപ്പൻപൊയിൽ - കാരക്കുന്നത്ത് റോഡ് നവീകരണ പ്രവർത്തിയുമായി ബന്ധപ്പെട്ട് സർക്കാരിന്റെയും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ഭാഗത്തു നിന്നുണ്ടാകുന്ന അനാസ്ഥക്കെതിരെ കൊടുവള്ളി നിയോജക മണ്ഡലത്തിലെ യു.ഡി. എഫ്. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ 2024 നവംബർ 02 ന് വൈകുന്നേരം 4മണിക്ക് എളേറ്റിൽ വട്ടോളിയിൽ വെച്ച് സായാഹ്നധർണ്ണ നടത്തും. 

പരിപാടി കൊടുവള്ളി മണ്ഡലം എം.എൽ.എ. ഡോ: എം. കെ. മുനീർ. എം. എൽ. എ. ഉദ്ഘാടനം ചെയ്യും.

ഏറെ പ്രതിഷേധങ്ങൾക്കൊടുവിൽ കൊടുവള്ളി എം.എൽ.എ. യുടെ ഇടപെടലിനെ തുടർന്ന് ഈ റോഡിലെ താത്കാലിക കുഴി അടക്കൽ ജോലികൾ ഇന്നലെ കാരക്കുന്നത്ത് നിന്നും തുടങ്ങിയിട്ടുണ്ട്.

അതേ സമയം റോഡിൽ ജലജീവൻ മിഷൻ മുഖേനയുള്ള കുടിവെള്ള പദ്ധതിക്ക് വേണ്ടി പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് നിലവിൽ റോഡ് വെട്ടി മുറിച്ചത് വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ അറ്റകുറ്റപ്പണി നടത്താത്തത്തിനെതിരെ ജനങ്ങളിൽ നിന്നും പ്രതിഷേധമുയരുന്നുണ്ട്.
Previous Post Next Post
3/TECH/col-right