Trending

തരം മാറ്റം അദാലത്ത്: താമരശ്ശേരി താലൂക്കിൽ 606 അപേക്ഷകൾ തീർപ്പാക്കി.

ഭൂമി തരം മാറ്റം അദാലത്തിൻ്റെ ഭാഗമായി താമരശ്ശേരി താലൂക് തല അദാലത്ത് വെള്ളിയാഴ്ച കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു.അദാലത്തിൽ 2024 ഒക്ടോബർ 1 മുതൽ 2024 ഒക്ടോബർ 25 വരെ മൊത്തം 606 തരം മാറ്റം അപേക്ഷകൾ  തീർപ്പാക്കി. 2024 ആഗസ്റ്റ് 31 വരെ ലഭിച്ചതും 25 സെൻ്റിൽ കുറവ് അപേക്ഷാ ഭൂമിയുള്ളതുമായ ഫോറം 5, ഫോറം 6  തരം മാറ്റം അപേക്ഷകൾ  പ്രത്യേകമായി അദാലത്തിൽ പരിഗണിക്കാൻ  സർക്കാർ നിർദ്ദേശം ഉണ്ടായിരുന്നതിനാൽ ഈ വിഭാഗത്തിൽ 347 അപേക്ഷകൾ ഡാറ്റ ബാങ്കിൽ നിന്നും ഒഴിവാക്കിയും തരം മാറ്റം അനുവദിച്ചും ഉത്തരവായി. 

ജില്ലാ കളക്ടർ സ്നേഹിൽകുമാർ സിംഗ് അദാലത്ത് ഉദ്ഘാടനം ചെയ്തു. സബ് കളക്ടർ ഹർഷിൽ ആർ മീണ അധ്യക്ഷനായി. വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിൻ്റെ അടിസ്ഥാനത്തിൽ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ ഉദ്യോഗസ്ഥ തലത്തിലാണ് അദാലത്ത് നടത്തിയത്.

നവംബർ 30 വരെ തരം മാറ്റം അദാലത്ത് വേളയായി കണക്കാക്കി തരം മാറ്റം ഫയലുകൾ തീർപ്പാക്കാൻ സർക്കാർ നിർദ്ദേശം ഉണ്ടെന്നും ശേഷിക്കുന്ന, 2024 ആഗസ്റ്റ് 31 വരെ ലഭിച്ചതും 25 സെൻ്റിൽ കുറവ് അപേക്ഷാ ഭൂമിയുള്ളതുമായ ഫോറം 5, ഫോറം 6  തരം മാറ്റം അപേക്ഷകളിൽ ഈ കാലയളവിൽ നടപടി സ്വീകരിക്കണമെന്നും ജില്ലാ കളക്ടർ നിർദേശിച്ചു.

താമരശ്ശേരി ഭൂരേഖ തഹസിൽദാർ, ഡെപ്യൂട്ടി തഹസിൽദാർമാർ, വില്ലേജ് ഓഫീസർമാർ, കൃഷി ഓഫീസർമാർ എന്നിവർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right